Actor
ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി
ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. തൃശൂർ സ്വദേശിയാണ് മിഥുൻ. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസയറിയിച്ചത്. റീല്‍സുകളിലൂടെലൂടെയാണ് തൃശൂര്‍ സ്വദേശിയായ മിഥുന്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മിഥൂട്ടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
തുടര്‍ന്ന് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിഥുട്ടിയുടെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. ഫൈസല്‍ ഫാസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘മേനെ പ്യാര്‍ കിയ’ ആണ് മിഥൂട്ടിയുടെ അടുത്ത ചിത്രം.
