Malayalam Breaking News
നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു!!!
നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു!!!
നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു!!!
നികുതിവെട്ടിപ്പ് നടത്തിയതിന്റെ പേരിൽ നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൃത്യമായി നികുതി അടയ്ക്കാത്തതിനെ തുടർന്ന് തെലുങ്കു നടൻ മഹേഷ് ബാബുവിനെതിരെ ജി എസ് ടി വകുപ്പിന്റെ നടപടി.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് നികുതി കുടിശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു നികുതി അടക്കാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് പലിശ സഹിതം 73.5 ലക്ഷം രൂപയായി. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. ഹൈദരാബാദ് ജി എസ് ടി കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
ചൂടൻ,പോക്കിരി,ബിസിനസ് മാൻ,അതാടു തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിൽ നായകനായ മഹേഷ് ബാബു അറിയപ്പെടുന്ന മികച്ച നടന്മാരിലൊരാളാണ്.
actor mahesh babu’s bank acount being freezed
