Malayalam
നടൻ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു!
നടൻ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു!
നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു(91) മലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവിന്റെ പുലിക്കോട്ടില്‍ വീട്ടില്‍ അന്തരിച്ചു. സിവില്‍സ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്‌സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്.
മറ്റ് മക്കള്‍: ഏമി മാത്യു (റിട്ട. പ്രൊഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍)
കുര്യന്‍സ് മാത്യു (വൈകോണ്‍ എക്‌സ്‌പോട്‌സ് ). മരുമക്കള്‍: പ്രൊഫസര്‍ കെ.പാപ്പുട്ടി മാസ്റ്റര്‍ (മുന്‍ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ) , സരിത ജോയ് മാത്യു (പ്രൊഡ്യൂസര്‍ , അബ്ര ഫിലീംസ്) ഓമന കുര്യന്‍സ് ( നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി). സംസ്‌ക്കാരം ഞായറാഴ്ച പാലാട്ട്താഴം മലങ്കര യാക്കോബായ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വൈകീട്ട് മൂന്നിന് വെസ്റ്റ്ഹില് സെമിത്തേരിയില്‍.
actor joy mathew s mother esther mathew passed away