Malayalam
ഇതാണ് എന്റെ പ്രണയം, എന്റെ പങ്കാളി! സേവ് ദ ഡേറ്റ് വീഡിയോയുമായി മിനിസ്ക്രീൻ താരം ജിത്തു വേണുഗോപാല്‍; ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും
ഇതാണ് എന്റെ പ്രണയം, എന്റെ പങ്കാളി! സേവ് ദ ഡേറ്റ് വീഡിയോയുമായി മിനിസ്ക്രീൻ താരം ജിത്തു വേണുഗോപാല്‍; ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിത്തു വേണുഗോപാല്‍. സോഷ്യൽ മീഡിയയിൽ സജീവമായ ജിത്തു ഇപ്പോഴിതാ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
മനോഹരമായ ഒരു സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് ഒപ്പമാണ് വിവാഹക്കാര്യം ജിത്തു പരസ്യമായി പറഞ്ഞത്. കാവേരി എന്നാണ് വധുവിന്റെ പേര്. സിനിമാ സ്റ്റൈലില്‍ ഒരു ഇന്‍ട്രൊയാണ് സേവ് ദ ഡേറ്റില്‍ വധുവിന് നല്‍കിയിരിയ്ക്കുന്നത്.
അവസാനം ഞാന്‍ വിവാഹം ചെയ്യാനായി പോകുന്നു. ‘ഇതാണ് എന്റെ പ്രണയം, എന്റെ പങ്കാളി. എനിക്ക് ഒരിക്കലും ഓര്‍മകളിലേക്ക് തള്ളാന്‍ കഴിയാത്ത പങ്കാളിയെ ഞാന്‍ കണ്ടെത്തി, ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിയ്ക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി, എന്നെ ഞാനാക്കാന്‍ കഴിയുന്ന വ്യക്തിയെ കണ്ടെത്തി, എന്നെ ഏറ്റവും നല്ല രീതിയില്‍ കാണാന്‍ ആഗ്രഹിയ്ക്കുന്ന ആളെ ഞാന്‍ കണ്ടെത്തി’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം നവംബര്‍ 19 ന് ആണ്.
വീഡിയോയ്ക്ക് താഴെ നടന് ആശംസകള്‍ അറിയിച്ച് സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് എത്തിയത് .. ബീന ആന്റണി, മീര വാസുദേവന്‍, അലീന പടിക്കല്‍, അര്‍ച്ചന സുശീലന്‍, ഹരിത ജി നായര്‍ തുടങ്ങിയവർ ആശംസകൾ അറിയിച്ചിട്ടുണ്ട്
സീതാ കല്യാണം, മൗന രാഗം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജിത്തു വേണുഗോപാല്‍. തന്റെ വിവാഹം ആണ് എന്ന് നേരത്തെ സ്റ്റാര്‍ മാജിക് ഷോയില്‍ വച്ച് ജിത്തു വെളിപ്പെടുത്തിയിരുന്നു.