Malayalam
പൃഥ്വിരാജിന് പിന്നാലെ ആസിഫ് അലിയും; സൂപ്പർ ലീഗ് കേരള ടീം കണ്ണൂർ സ്ക്വാഡിൽ നിക്ഷേപം നടത്തി നടൻ
പൃഥ്വിരാജിന് പിന്നാലെ ആസിഫ് അലിയും; സൂപ്പർ ലീഗ് കേരള ടീം കണ്ണൂർ സ്ക്വാഡിൽ നിക്ഷേപം നടത്തി നടൻ
സൂപ്പർ ലീഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ സ്ക്വാഡിൽ നിക്ഷേപം നടത്തി നടൻ ആസിഫ് അലി. എന്നാൽ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ കായിക മേഖലയിൽ നിക്ഷേപം നടത്തുന്ന താരമാണ് ആസിഫ് അലി.
സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി. ഫോഴ്‌സാ കൊച്ചി എഫ്.സി. എന്നാണ് പൃഥ്വിയുടെ ടീമിന്റെ പേര്.
ഇതിനുപിന്നാലെയാണ് കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത്. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനും ഐ ലീഗിൽ ഗോകുലം എഫ്‌സിക്കും വലിയ പിന്തുണയാണ് മലയാളികൾ നൽകി വരുന്നത്.
ഫുട്ബോളിന് പുറമെ ക്രിക്കറ്റിലേയ്ക്കും സിനിമ മേഖലയിലുള്ളവർ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിരുന്നു. ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്‌ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്.