Actor
നാടകങ്ങള്‍ കണ്ടാണ് കേരളമുണ്ടായത്, നമ്മുടെ നാടകോത്സവങ്ങളിലേക്ക് ഇത്തരം സ്വയംഭോഗികളെ വിളിക്കാതിരിക്കുക; സാഹിത്യകാരന്‍മാരെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി
നാടകങ്ങള്‍ കണ്ടാണ് കേരളമുണ്ടായത്, നമ്മുടെ നാടകോത്സവങ്ങളിലേക്ക് ഇത്തരം സ്വയംഭോഗികളെ വിളിക്കാതിരിക്കുക; സാഹിത്യകാരന്‍മാരെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി
സാഹിത്യകാരന്‍മാരെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കഥകളും നോവലുകളും കവിതകളും എഴുതുന്ന ബടുക്കൂസുകള്‍ നാടകങ്ങള്‍ കാണാന്‍ വരാറുണ്ട്. എന്നാല്‍ കാണാന്‍ ഇരിക്കാറില്ല. അതുകൊണ്ട് സഹിത്യ കൃതികള്‍ നാടകങ്ങള്‍ ആക്കാതിരിക്കുക. ഇത്തരം സ്വയംഭോഗികളെ നാടകോത്സവങ്ങളിലേക്ക് വിളിക്കാതിരിക്കുക എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
എത്ര സാഹിത്യകാരന്‍മാര്‍ (കഥകളും നോവലുകളും കവിതകളും എഴുതുന്ന ബടുക്കൂസുകള്‍) നാടകങ്ങള്‍ കാണാന്‍ വരാറുണ്ട്… മുഖ്യാത്ഥികളുടെ വേഷത്തില്ലല്ലാതെ 99% വും വരാറില്ലാ എന്നതാണ് സത്യം …വന്നാല്‍ തന്നെ നാടകം കാണാന്‍ അവര്‍ ഇരിക്കാറില്ല…പിന്നെയെന്തിനാണ് നമ്മള്‍ ഈ സാഹിത്യ സവര്‍ണ്ണരുടെ ഉത്സവത്തിനു പോയി സര്‍വാണ്ണി സദ്യ കഴിക്കാന്‍ ബഹളം കൂട്ടുന്നത്…
ജനങ്ങള്‍ക്കിടയില്‍ നിന്ന് പൂര്‍ണ്ണ രൂപം പ്രാപിക്കുന്ന നാടക സാഹിത്യമാണ് ഏറ്റവും സമ്പന്നമെന്ന് പൂര്‍ണ്ണ ബോധ്യമുള്ളവരാണ് യഥാര്‍ത്ഥ നാടകക്കാര്‍..അതുകൊണ്ട് തന്നെ നമ്മുടെ നാടകോത്സവങ്ങളിലേക്ക് ഇത്തരം സ്വയംഭോഗികളെ വിളിക്കാതിരിക്കുക…
ഇവരുടെ കോണോത്തിലെ സാഹിത്യകൃതികള്‍ നാടകങ്ങള്‍ ആക്കാതിരിക്കുക …ഞങ്ങള്‍ നാടകക്കാര്‍… കലയിലെ ദളിതര്‍… ജനങ്ങള്‍ക്കിടയിലുള്ളവര്‍… ഏത് ഫാസിസ്റ്റ് ഭരണകൂടങ്ങളെയും തറപറ്റിക്കാന്‍ കെല്‍പ്പുള്ള ഭാഷയുള്ളവര്‍.. ഞങ്ങള്‍ക്ക് നിങ്ങളുടെ ക്ഷണം ആവിശ്യമില്ല.. എന്ന് സ്വയം പ്രഖ്യാപിക്കുന്നതിലും വലിയ അന്തസ്സുണ്ടോ… നാടകങ്ങള്‍ കണ്ടാണ് കേരളമുണ്ടായത്..
