News
ചലച്ചിത്ര പ്രവര്‍ത്തകനും നടനുമായ ദീപു ബാലകൃഷ്ണന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു
ചലച്ചിത്ര പ്രവര്‍ത്തകനും നടനുമായ ദീപു ബാലകൃഷ്ണന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു
‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും നടനുമായിരുന്ന ദീപു ബാലകൃഷ്ണന്‍(41) അന്തരിച്ചു. ക്ഷേത്രക്കുളത്തില്‍ നിന്നുമാണ് ദീപുവിന്റെ മൃതദേഹം കിട്ടിയത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ദീപു.
എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. ഏറെ നേരമായിട്ടും ദീപുവിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദീപുവിന്റെ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി.
ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് ദീപുവിന്റെ മൃതദേഹം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെമ്പന്‍ വിനോദ് വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
