Malayalam Breaking News
ജസ്റ്റ് മാരീഡ്; നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി
ജസ്റ്റ് മാരീഡ്; നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി
വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയാണ് താരം ജീവിതസഖിയാക്കിയത്.വിജയ് ബാബു, ആന്‍ അഗസ്റ്റിയന്‍, അനു മോള്‍ രഞ്ജിത് ശങ്കര്‍ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. മറിയം തോമസിനെ ടാഗ് ചെയ്താണ് ഫേസ്ബുക്കില്‍ ചെമ്പന്‍ വിനോദ് വിവാഹിതനായ വിവരം പങ്കുവെച്ചത്.
നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം.ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രിൽ 26 ന് നടൻ മണികണ്ഠൻ ആചാരിയും വിവാഹിതനായിരുന്നു. ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തിന് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ചെമ്പന്‍ വിനോദ്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. സൂമ്പാ ട്രെയിനര്‍ കൂടിയാണ് മറിയം. ജസ്റ്റ് മാരീഡ് എന്ന ക്യാപ്ഷനോടെയായിരുന്നു വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്. കാറിലിരിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നേരത്തെ വിവാഹത്തിനായി അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്തുവന്നിരുന്നു. തന്റെ അറിവോടെയല്ല ചിത്രം പ്രചരിക്കുന്നതെന്നായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത് .ആരോ കാണിച്ച കുസൃതിയാണ് ഇത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രചരിപ്പിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹിതനാവാന്‍ പോവുന്നുവെന്ന വാര്‍ത്ത സത്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും കാര്യങ്ങളെക്കുറിച്ചെല്ലാം അറിയിക്കുമെന്നും അന്ന് ചെമ്പന്‍ വിനോജ് പറഞ്ഞിരുന്നു.
2010 ല്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളേയും ഭദ്രമാക്കുന്ന താരത്തിന് 2018 ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്.
ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.
Actor Chemban Vinod Jose ties Knot with Mariam Thoma……
