Connect with us

മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!

News

മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!

മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട്ടുകാരനായ ബാല വളരെ പെട്ടെന്നാണ് മലയാള സിനിമകളിൽ സ്വന്തമായൊരു നേടിയെടുത്തത് . ബാലയെ മലയാളികൾക്ക് തന്നെയാണ് കൂടുതൽ സുപരിചിതം.

ഇന്ന് സിനിമാ നടൻ എന്നതിതിനൊപ്പം സോഷ്യൽ മീഡിയ താരം എന്നുകൂടി ബാലയെ വിശേഷിപ്പിക്കാം. സിനിമയേക്കാൾ കൂടുതൽ ഇന്ന് ബാലയുടേതായി വൈറലാകുന്നത് സോഷ്യൽ മീഡിയ ട്രോളുകളാണ്.

അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ബാലയെ കുറിച്ചുള്ള രസകരമായ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ബാല നിർമ്മിച്ച ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവമായിരുന്നു ടിനി ടോം പങ്കുവെച്ചത്.

പ്രതിഫലത്തിന്റെ കാര്യം പറയുമ്പാേൾ നാന്, അനൂപ് മേനോൻ, പൃഥിരാജ് എന്നിവരൊന്നിക്കുന്ന സിനിമയാണെന്ന് ബാല പറയുകയും നല്ല സിനിമയാവുമെന്ന് കരുതി പ്രതിഫലം വീണ്ടും കുറയ്ക്കുമെന്നും ഒടുവിൽ പ്രതിഫലമില്ലാതെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായെന്നുമാണ് ടിനി ടോം പറഞ്ഞത്.

ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

https://youtu.be/6Uo8VnBSje8

ഈ ഡയലോ​ഗ് വെച്ച് നിരവധി ട്രോളുകളും റീലുകളും പുറത്തിറങ്ങി. ബാലയെന്ന് പറഞ്ഞാൽ നാന് പൃഥിരാജ് അനൂപ് മേനോൻ എന്ന ഡയലോ​ഗ് ഓർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തി. തുടക്കം മുതൽ ബാല ഈ ട്രോളുകളോട് നീരസം പ്രകടിപ്പിച്ചിരുന്നു. ടിനി ടോമുമായി പബ്ലിക്ക് ആയിത്തന്നെ ഈ വിഷയത്തിൽ അതൃപ്തി അറിയിക്കുന്നതും വൈറലായ കാഴ്ചയായിരുന്നു.

ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ബാല. ട്രോളുകൾ ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നിയെന്നും എന്നാൽ എല്ലാത്തിനെയും പോസിറ്റീവ് ആയാണ് എടുക്കുന്നതെന്നും ബാല പറഞ്ഞു.

മാനേജരാണ് ആദ്യം വീഡിയോ കാണിച്ചത്. കോമഡി പറയുമ്പോൾ കുറച്ച് മസാല കൂട്ടിയാലല്ലേ ആളുകൾക്ക് രസിക്കാൻ പറ്റുകയുള്ളൂ. ആദ്യം ദേഷ്യം വന്നു. രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന് എന്ന് ബാല പറഞ്ഞു.

അതേസമയം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ തനിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ടിനി ടോം ആ വീഡിയോയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡബ്ബിം​ഗിന് വരില്ലെന്ന് പറഞ്ഞപ്പോൾ മുഴുവൻ പണവും തന്നെന്നും ബാല തന്റെ നല്ല സുഹൃത്താണെന്നും ടിനി ടോം പറഞ്ഞു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്ന് ബാല നേരത്തെയും പറഞ്ഞിരുന്നു.

സംഭവം വൈറലായതോടെ വിഷയത്തിൽ പൃഥിരാജും പ്രതികരിച്ചിരുന്നു. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ചിക്കൻ പോക്സ് പിടിപെട്ടത് കാരണം അഭിനയിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പൃഥിരാജ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ബാലയുടെ അഭിമുഖങ്ങളും ഇടയ്ക്ക് ട്രോളുകൾ ആവാറുണ്ട്. ഇത്തരം ട്രോളുകൾക്കെതിരെ ബാല മുമ്പ് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കളഭം, പുതിയ മുഖം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷമായിരുന്നു ബാല ചെയ്തത്.

https://youtu.be/6wfQ8tksjxQ

about bala

More in News

Trending

Recent

To Top