Malayalam
എന്നെ അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ നിൽക്കുമ്പോഴാണ് മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്; മമ്മൂട്ടിയെ കുറിച്ച് ബാല
എന്നെ അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ നിൽക്കുമ്പോഴാണ് മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്; മമ്മൂട്ടിയെ കുറിച്ച് ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിൽ വന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴിൽ ചില സിനിമകൾ ചെയ്തയുടൻ മലയാളത്തിൽ നിന്ന് കളഭം എന്ന സിനിമയിലേക്ക് അവസരം വന്നു. ഞാൻ കരുതിയത് ആ ചിത്രം വമ്പൻ ഹിറ്റാവുമെന്നാണ്. പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. വീണ്ടും തമിഴിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലേക്ക് അവസരം കിട്ടിയത്.
അത് സൂപ്പർ ഹിറ്റായി, പിന്നീട് മലയാളം വിട്ട് തമിഴിലേക്കൊരു തിരിച്ചു പോക്ക് അൽപം ബുദ്ധിമുട്ടായിരുന്നു. അതിനു ശേഷം വില്ലനായി അഭിനയിച്ച സിനിമയാണ് പുതിയമുഖം. പൃഥ്വിരാജിന്റെ വില്ലനായി എത്തിയതോടെ ആ കഥാപാത്രം ഹിറ്റായി. മലയാളത്തിൽ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിച്ചു. എന്നെ ഒരു മലയാളിയായി തന്നെ കേരളം അംഗീകരിച്ചു എന്നും ബാല പറഞ്ഞു. ബിഗ് ബിയിലെ ബാലയുടെ കഥാപാത്രത്തെ പ്രേക്ഷകർ ആരും തന്നെ മറക്കില്ല. അഭിമുഖത്തിൽ ഈ സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്.
ബിഗ് ബിയിൽ സഹോദരൻ മരിച്ച സീൻ എടുക്കുകയാണ്. സീനിൽ ഞാനും മമ്മൂട്ടിയും മനോജ് കെ ജയനും മംമ്ത മോഹൻദാസും ഉണ്ട്. പൊതുവേ തമിഴിൽ ഇത്തരം സീനിൽ കരയുന്ന പോലെ ആ സിനിൽ ഞാൻ ഇരുന്നു കരയുന്നു. പെട്ടെന്ന് മമ്മൂട്ടി എന്റെ പുറത്ത് അടിച്ചു എന്നിട്ട് എന്നെ തന്നെ നോക്കി നിന്നു.
അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ നിൽക്കുമ്പോഴാണ് മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്. ആണുങ്ങൾ കരയാൻ പാടില്ല എന്ന രീതിയിലാണ് ആ നോട്ടം അർത്ഥമാക്കിയത്. ആ സീൻ തിയേറ്ററിൽ കണ്ടപ്പോഴാണ് അതിന്റെ ഭംഗി എനിക്ക് മനസിലായത്. മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഒന്നും ഉണ്ടാവാറില്ല. അലക്സാണ്ടർ ദി ഗ്രേറ്റിൽ മുഴുനീള വേഷമായിരുന്നു മോഹൻലാലിനൊപ്പം ചെയ്തത്.
പുലിമുരുകൻ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. ഈ സിനിമയിൽ എനിക്കും നടൻ ലാലിനും, മോഹൻലാലിനും റിഹേഴ്സൽ ഇല്ലായിരുന്നു. നേരിട്ട് ടേക്ക് എടുക്കുകയായിരുന്നു. പുലിമുരുകൻ ഷൂട്ട് കൂടുതലും കാട്ടിൽ വെച്ചായിരുന്നു. അതിനാൽ ഭീതി പരത്തിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലാലേട്ടനൊപ്പം ഒരുപാട് ഫണ്ണി മൊമന്റ്സ് ഉണ്ടായിട്ടുണ്ട് എന്നും ബാല പറഞ്ഞു.
അതേസമംയ, എന്തുകൊണ്ടാണ് താൻ സിനിമ ചെയ്യാൻ വൈകുന്നതെന്നും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ കാത്തിരിക്കുകയാണ്. ഇനിയൊരു സിനിമ ചെയ്യുമ്പോൾ ഇന്ററസ്റ്റിംഗ് ആയിരിക്കണം. എന്റെ വിശ്വാസം ഞാൻ നല്ലൊരു നടനാണെന്നാണ്. അതിന്റെ പരാമവധി തരാൻ സാധിക്കണം. സിനിമ വിജയിക്കുകയും വേണം. സിനിമ വിജയിച്ചാൽ മാത്രമേ എന്നെ ഡെലവപ്പ് ചെയ്യാൻ പറ്റൂ. എന്നാലേ ഇൻഡസ്ട്രിയ്ക്കും ഗുണമുള്ളൂ. ആ ഒരു പോയന്റിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
കാശിന് വേണ്ടിയായിരുന്നുവെങ്കിൽ ഈ ഒന്നര കൊല്ലത്തിനിടെ എനിക്ക് 20 പടമെങ്കിലും ചെയ്യാമായിരുന്നു. ഞാൻ വേണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്. ചുമ്മാ സിനിമകൾ ചെയ്താൽ എന്നിലുള്ള വിശ്വാസം നഷ്ടമാകും. ഞാൻ ഭൂമിയിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ്. ചത്തു പോയ ഒരാൾക്ക് ജീവിതം തന്നെ തരാൻ ദൈവത്തിന് സാധിക്കുമെങ്കിൽ നല്ല പടം തരാൻ ദൈവത്തിന് സാധിക്കില്ലേ? അതുവരെ കാത്തിരിക്കണം. അതാണ് എന്റെ തൊഴിൽ ധർമ്മം എന്നാണ് ബാല പറയുന്നത്.