Connect with us

ബാല നിങ്ങളെ ഞാൻ സമ്മതിച്ചു.. എങ്ങനെയാണ് ഇങ്ങനെ വീഡിയോ ഇട്ട് വെറുപ്പിക്കൻ തോന്നുന്നത്; ബാല വാക്ക് പാലിച്ചില്ലെന്ന് സോഷ്യൽ മീഡിയ

Malayalam

ബാല നിങ്ങളെ ഞാൻ സമ്മതിച്ചു.. എങ്ങനെയാണ് ഇങ്ങനെ വീഡിയോ ഇട്ട് വെറുപ്പിക്കൻ തോന്നുന്നത്; ബാല വാക്ക് പാലിച്ചില്ലെന്ന് സോഷ്യൽ മീഡിയ

ബാല നിങ്ങളെ ഞാൻ സമ്മതിച്ചു.. എങ്ങനെയാണ് ഇങ്ങനെ വീഡിയോ ഇട്ട് വെറുപ്പിക്കൻ തോന്നുന്നത്; ബാല വാക്ക് പാലിച്ചില്ലെന്ന് സോഷ്യൽ മീഡിയ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്. മുമ്പ് മൂന്ന് തവണ ബാല വിവാഹിതനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അമൃതയെയും തൃശൂർ സ്വദേശിയായ എലിസബത്തിനെയും വിവാഹം കഴിച്ചുവെങ്കിലും ഈ രണ്ട് ബന്ധങ്ങളും അധിക നാൾ നീണ്ട് നിന്നില്ല. ആദ്യത്തെ രണ്ട് വിവാഹത്തിനും ഉണ്ടായിരുന്നതുപോലുള്ള ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിരുന്നു വിവാഹവും ശേഷം സുഹൃത്തുക്കൾക്കായി നടന്ന വിവാഹസൽക്കാരവുമെല്ലാം.

വിവാഹത്തിന് പിന്നാലെ നടൻ പറ‍ഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ പേഴ്‌സണൽ കാര്യങ്ങൾ സോഷ്യൽ മീഡിയിയിൽ പറയില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയാണെന്നുമാണ് ബാല പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങളൊന്നും ബാല പാലിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ബാല സജീവമാണ്. ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോസും ഉണ്ട്.

ഇതിന് പിന്നാലെ ബാലയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബാല നിങ്ങളെ ഞാൻ സമ്മതിച്ചു.. എങ്ങനെയാണ് ഇങ്ങനെ വീഡിയോ ഇട്ട് വെറുപ്പിക്കൻ തോന്നുന്നത്. പറഞ്ഞ വാക്ക് ആദ്യം പാലിക്കൂ. നിങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കൂ.

സന്തോഷത്തിനും വിഷമത്തിനും ദേഷ്യത്തിനും ആക്ട് ചെയ്യുന്നത് കാണുമ്പോൾ ഭയം തോന്നുന്നുണ്ട്. നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അപകടമാണ്, എല്ലാകാര്യങ്ങളും പൊങ്ങച്ചം വീഡിയോ ഇടുന്നതെന്തിനാ. എലിസബത്തിനു കാർ കൊടുത്തതും മാല കൊടുത്തതും ഒക്കെ കണ്ടതല്ലേ ഞങ്ങൾ. ഇനി കോകിലയ്ക്ക് എന്തെങ്കിലും ഒക്കെ കൊടുത്തു വീഡിയോ ഇടൂ. ഇനി ഈ വേലയൊന്നും കാണിക്കാതെ ജീവിക്കാൻ നോക്ക് 250 കോടിക്കാരൻ, സോഷ്യൽ മീഡയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നെന്ന് പറഞ്ഞിട്ട് പോകുന്നില്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എല്ലാവർക്കും ആത്മാർത്ഥമായ സ്‌നേഹം, കുറച്ച് കാലം മീഡിയയിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബം എന്റേതാണ്. എല്ലാവരും അത് മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ബാലയുടെ വീഡിയോ. അതേസമയം, തങ്ങൾക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങൾക്ക് നൽകിയ പുതിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കിയത്.

‘2018 ൽ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിക്കുന്നത്.

ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. കോകില അവളായിട്ട് നിൽക്കട്ടെ. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും. ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം എന്നും ബാല പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending