Actor
മൂന്ന്, നാല് ദിവസം മുമ്പ് നല്ല ടെൻഷനടിക്കാനുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാൻ പറയുന്നില്ല; ബാല
മൂന്ന്, നാല് ദിവസം മുമ്പ് നല്ല ടെൻഷനടിക്കാനുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാൻ പറയുന്നില്ല; ബാല
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
അടുത്തിടെയാണ് ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം ആണ് രണ്ടാളും പങ്കു വെക്കുന്നത്. ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസവും തമിഴ് നാട് സ്പെഷ്യൽ ഉണക്ക മീൻ രെസപിയുമായി കോകില എത്തിയിരുന്നു. വാഴയിലയിൽ ചോറ് വിളമ്പാനായി ബാല തുടങ്ങിയപ്പോൾ താൻ തന്നെ വിളമ്പിത്തരുമെന്ന് വാശിപിടിച്ച് കോകില തന്നെയാണ് വിളമ്പിയത്. വീട്ടിലെ ഭക്ഷണം കഴിക്കുമ്പോഴും സ്നേഹം അനുഭവിക്കുമ്പോഴുമുള്ള സന്തോഷം ബാലയും വിവരിച്ചു.
ഒരുപാട് പേർ നല്ല നല്ല കമന്റുകൾ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആർക്കാണ് ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തത്. എല്ലാവർക്കും പ്രശ്നങ്ങളും ടെൻഷനുമുണ്ട്. മൂന്ന്, നാല് ദിവസം മുമ്പ് നല്ല ടെൻഷനടിക്കാനുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാൻ പറയുന്നില്ല.
ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടിൽ വരുമ്പോൾ നല്ല ഭക്ഷണവും സ്നേഹവും ലഭിച്ചാൽ ഈ ലോകത്തുള്ള ഒരു പ്രശ്നവും വലുതായി തോന്നുകയില്ല. പ്രശ്നങ്ങൾ കല്ല് പോലെയാണ്. അടുത്ത് വെച്ചാൽ വലിയ കല്ലായി തോന്നും. ദൂരെ വെച്ചാൽ ഒരു പ്രശ്നമായി തോന്നുകയില്ല. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം കഴിക്കണം. കോകില തന്നെ വിളമ്പി തരാൻ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്.
തമിഴ്നാട്ടിൽ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്ക് വേണ്ടി അല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കിൽ ആയുസ് കൂടുമത്രെ. ശേഷം എന്റെ ആയുസ് കൂട്ടൂവെന്ന് കോകിലയോട് ബാല പറയുന്നതും ഉറപ്പായും മാമാ എന്ന് കോകില മറുപടി പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു.
