Connect with us

അതിന്റെ ഇടയിൽ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടൻ വന്ന് ലിപ് കിസ്സ് ചെയ്തു,’ അയാൾ മദ്യപിച്ച് നല്ല ഫിറ്റായിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ബാല !

Movies

അതിന്റെ ഇടയിൽ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടൻ വന്ന് ലിപ് കിസ്സ് ചെയ്തു,’ അയാൾ മദ്യപിച്ച് നല്ല ഫിറ്റായിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ബാല !

അതിന്റെ ഇടയിൽ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടൻ വന്ന് ലിപ് കിസ്സ് ചെയ്തു,’ അയാൾ മദ്യപിച്ച് നല്ല ഫിറ്റായിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ബാല !

അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.. തമിഴിനേക്കാൾ ബാല തിളങ്ങിയതും മലയാളം സിനിമകളിൽ ആയിരുന്നു.

2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലയുടെ അരങ്ങേറ്റം. മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ നടന് ലഭിച്ചിരുന്നു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ ബാലയ്ക്ക് മലയാള സിനിമാ ലോകത്ത് അതിവേഗം തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞു. ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല എത്തി.

അഭിനേതാവ് എന്നതിനുപരി സംവിധായകനായും നിർമ്മാതാവായുമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട് ബാല. അടുത്തിടെയായി സിനിമകളിൽ അത്ര സജീവമല്ലെങ്കിലും നിരന്തരമായി അഭിമുഖങ്ങൾ നൽകുന്നത് കൊണ്ട് തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ബാല. അഭിമുഖങ്ങളിൽ ബാല നടത്തുന്ന ചില പ്രതികരണങ്ങളും പ്രസ്താവനകളുമൊക്കെയാണ് നടനെ ലൈം ലൈറ്റിൽ നിർത്തുന്നത്.

ബാലയുടെ അഭിമുഖങ്ങൾ പലതും സോഷ്യൽ മീഡിയയിൽ ചർച്ചയായവരുണ്ട്. അടുത്തിടെ നടൻ ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞെന്നുൾപ്പെടെയുള്ള പ്രചരണ​ങ്ങൾ ഉണ്ടായിരുന്നു. ബാല നൽകിയ അഭിമുഖങ്ങളിൽ അവ്യക്തമായി സംസാരിച്ചതായിരുന്നു ഇതിന് വഴി വെച്ചത്. പിന്നീട് തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ബാല തന്നെ രം​ഗത്ത് വന്നു. എലിസബത്തും ഇതിൽ പ്രതികരണവുമായി എത്തിയിരുന്നു.

തന്റെ അഭിമുഖങ്ങൾ തന്നെയാണ് നടന് പാരയാകുന്നത്. അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് അതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി നടൻ അഭിമുഖങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്ന തരത്തിൽ വരെ ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നുണ്ട്.

അതിനിടെ ബാലയുടെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സിനെ കുറിച്ച് നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യഗ്ലിറ്റ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ സ്നേഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് രസകരമായ സംഭവം വിവരിക്കുന്നത്.

‘ആളുകൾ നമ്മളെ കാണുമ്പോൾ ഓടിവരും, കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. (ചിരിക്കുന്നു). എനിക്ക് ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരു അമ്പലത്തിൽ പോയിട്ട് തിരിച്ചുവരുകയായിരുന്നു. അപ്പോൾ സൈഡിൽ ഒരുപാട് പെൺകുട്ടികളൊക്കെ കാണാൻ നിൽക്കുന്നുണ്ട്. ഞാൻ ഡ്രൈവറോട് പറഞ്ഞു, വേഗം പോടാ, റോഡ് ക്ലിയർ ആണെന്ന്’,’അപ്പോൾ അവൻ പറഞ്ഞു, അല്ല ചേട്ടാ ഇത്രയും പേർ നിൽക്കുകയല്ലേ. പാവങ്ങളല്ലേ എന്നൊക്കെ പറഞ്ഞു. ഞാൻ കൈ കാണിച്ചു. അല്ല ചേട്ടാ, ഗ്ലാസ് താഴ്ത്തി കൈ കൊടുക്ക് എന്നായി അവൻ. ഞാൻ ഗ്ലാസ്സൊക്കെ താഴ്ത്തി കൈ കൊടുത്തു. അതിന്റെ ഇടയിൽ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടൻ വന്ന് ലിപ് കിസ്സ് ചെയ്തു,’

‘ആള് മദ്യപിച്ച് നല്ല ഹിറ്റായിരുന്നു. ഞാൻ തള്ളി മാറ്റി. അവിടെ നിന്ന് എറണാകുളം എത്തുന്ന വരെ ഞാൻ ഇരുന്ന് അവനെ കുറ്റം പറയുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനായി. അതുവരെ എനിക്കൊരു ലിപ് കിസ്സ് കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ എന്റെ ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടന്റെ ആയി. ആളാണെങ്കിൽ നന്നായി മദ്യപിച്ചിരുന്നു. പുള്ളി സ്നേഹത്തോടെ തന്നതാണ്. പക്ഷെ സ്ഥലം മാറിപ്പോയി,’ ബാല പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top