Connect with us

എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ സ്വീകരിക്കണം; ബാലയുടെ വീഡിയോ പുറത്ത്

featured

എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ സ്വീകരിക്കണം; ബാലയുടെ വീഡിയോ പുറത്ത്

എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ സ്വീകരിക്കണം; ബാലയുടെ വീഡിയോ പുറത്ത്

2010 ലാണ് ഗായിക അമൃത സുരേഷും ബാലയും തമ്മിൽ വിവാഹിതരാവുന്നത്. ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുറച്ച് വർഷത്തെ ജീവിതത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. അതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം ചെയ്‌തു

കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി നടന്‍ ബാലയുടെ വ്യക്തിജീവിതം സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹവും പരാജയമായോ എന്ന തരത്തിലുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ ചില കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് നടന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ നടന്‍ ബാലയാണ്. ഞാന്‍ കൊച്ചിയിലെത്തി. അതിന്റെ സന്തോഷമുണ്ട്. പിന്നെ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നത്. കുറച്ച് സത്യങ്ങളൊക്കെ നിങ്ങളോട് സംസാരിക്കാനാണ് വന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ ഒന്ന് സ്വീകരിക്കണം. നല്ല കാര്യങ്ങള്‍ ചിന്തിച്ച് മുന്നോട്ട് പോകണം. എന്റെ മനസിലുള്ള കാര്യങ്ങളെന്താണെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നു. വൈകാതെ ഞാന്‍ വന്ന് നല്ല രീതിയില്‍ തന്നെ നിങ്ങളുമായി സംസാരിക്കും. നിങ്ങളെല്ലാവരും തന്ന സ്‌നേഹത്തിന് നന്ദിയുണ്ട്’, എന്നുമാണ് ബാല പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല എലിസബത്തിനെ കുറിച്ചൊന്നും പറയാത്തതാണ് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ ഭാര്യയുമായി പിരിഞ്ഞോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ വിഷയത്തെ കുറിച്ചാണോ നടന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്തായാലും വൈകാതെ വിമര്‍ശനങ്ങളില്‍ വ്യക്തത വരുമെന്നാണ് വിചാരിക്കുന്നത്.

നിലവില്‍ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ് ബാല ചെയ്യുന്നത്. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്നാണ് ഒരഭിമുഖത്തില്‍ ബാല പറഞ്ഞത്. ഇത് ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള ശ്രമമല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എവിടെയോ എന്തൊക്കേയോ പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ എന്നും അതൊക്കെ കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമൊക്കെയാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

More in featured

Trending

Recent

To Top