Connect with us

വയനാട് ദുരന്തമേഖല സന്ദർശിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി; ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് പ്രാധാന്യം; നേരില്‍ കണ്ട് മനസിലാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി!!!

Malayalam

വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. ഒറ്റ രാത്രി കൊണ്ടാണ് ഒരു ഗ്രാമം മുഴുവൻ നാമാവിശേഷം ആയത്. ഇപ്പോഴിതാ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വയനാട് സന്ദർശിച്ചു.

ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം അദ്ദേഹം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരില്‍ കണ്ട് മനസിലാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ദുരന്തമുഖത്തെത്തിയത്. അതേസമയം നടൻ മോഹൻലാൽ ഇന്നലെ ദുരന്തഭൂമി സന്ദർശിക്കാൻ എത്തിയിരുന്നു. ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ആ ഔദ്യോഗിക വേഷം ധരിച്ചായിരുന്നു മേപ്പാടി ക്യാമ്പിലെത്തിയത്.

സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹൻലാൽ പറ‍ഞ്ഞു.

വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.

‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്.

More in Malayalam

Trending