Connect with us

ഫിലിം വിജയമായാല്‍ മാത്രമേ ഇവിടെ അതിന്റെ ഒരു സെക്കന്റ് പാര്‍ട്ടിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളു.. കമ്മാര സംഭവത്തിന് ഒരു സെക്കന്റ് പാര്‍ട്ട് ആദ്യമേ മനസ്സില്‍ ഉണ്ട്; മുരളി ഗോപി പറയുന്നു

Actor

നവാഗതനായ രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ 2018 ഇല്‍ റിലീസ് ചെയ്ത ചിത്രമാണ് കമ്മാര സംഭവം. ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. ഏകദേശം 20 കോടി ചെലവുള്ള സിനിമ ഗോകുലം ഫിലിംസ് ആണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ച് മനസ്തുറന്നിരിക്കുകയാണ് അദ്ദേഹം.

‘ടൂ പാര്‍ട്ട് ആയിട്ടാണ് അത് കണ്‍സീവ് ചെയ്തിരുന്നത്.. എപ്പോഴും നമ്മള്‍, ഇപ്പോള്‍ ലൂസിഫര്‍ ചെയ്യുമ്പോള്‍ പോലും അനൗണ്‍സ് ചെയ്തിട്ടില്ല ഇതിന് രണ്ട് പാര്‍ട്ട് ഉണ്ടാകുമെന്നു.. കാരണം ഈ ഫസ്റ്റ് ഫിലിം വിജയമായാല്‍ മാത്രമേ ഇവിടെ അതിന്റെ ഒരു സെക്കന്റ് പാര്‍ട്ടിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളു.. കമ്മാര സംഭവത്തിന് ഒരു സെക്കന്റ് പാര്‍ട്ട് ആദ്യമേ മനസ്സില്‍ ഉണ്ട്.. അത് സംഭവിക്കുമോ എന്ന് കണ്ടറിയണം’ മുരളി ഗോപി പറഞ്ഞു.

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി തിയേറ്റുകളിലെത്തിയ ചിത്രമായിരുന്നു കമ്മാര സംഭവം. എന്നാല്‍ ചിത്രം തിയേറ്ററില്‍ അത്ര വിജയമായിരുന്നില്ല. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തിയത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

Continue Reading
You may also like...

More in Actor

Trending

Recent

To Top