Actor
”ഞാന്‍ എന്റെ പ്രണയം കണ്ടെത്തി”; വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്
”ഞാന്‍ എന്റെ പ്രണയം കണ്ടെത്തി”; വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്
വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് വരുണ്‍ തേജ്. ”ഞാന്‍ എന്റെ പ്രണയം കണ്ടെത്തി” എന്നാണ് വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വരുണ്‍ കുറിച്ചത്. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. . ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്നു. ചടങ്ങില്‍ അല്ലു അര്‍ജുന്‍, രാം ചരണ്‍, ഭാര്യ ഉപാസന, വരുണിന്റെ അമ്മാവനും മെഗാസ്റ്റാറുമായ ചിരഞ്ജീവി എന്നിവര്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാവുന്നത്
2017ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വരുണ്‍ തേജ് ആദ്യമായി ലാവണ്യ ത്രിപാഠിയെ കാണുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം അതീവരഹസ്യമാക്കിയാണ് വച്ചിരുന്നത്. മിസ്റ്റര്‍ കൂടാതെ ‘അന്തരിക്ഷം 9000KMPH’ എന്ന ചിത്രത്തിലും വരുണും ലാവണ്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഗാന്ധീവധാരി അര്‍ജുന’ ആണ് വരുണിന്റെ പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും വരുണ്‍ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങുന്ന ‘VT13’ എന്ന ചിത്രത്തില്‍ വരുണ്‍ തേജ് അഭിനയിക്കുന്നുണ്ട്. ‘തണല്‍’ എന്ന തമിഴ് ചിത്രമാണ് ലാവണ്യയുെടതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.