Connect with us

പല സ്ഥലങ്ങളിലും ഓക്സിജന്‍ കിയോസ്‌കുകളുണ്ട്… അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം; മമ്മൂട്ടി

Actor

പല സ്ഥലങ്ങളിലും ഓക്സിജന്‍ കിയോസ്‌കുകളുണ്ട്… അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം; മമ്മൂട്ടി

പല സ്ഥലങ്ങളിലും ഓക്സിജന്‍ കിയോസ്‌കുകളുണ്ട്… അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം; മമ്മൂട്ടി

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി. ‘ആശ്വാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തത്.

ജീവവായുവിന് ക്ഷാമം വന്നേക്കാമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

”ഭാവിയില്‍ ഓക്സിജന്‍ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ഓക്സിജന്‍ കിയോസ്‌കുകളുണ്ട്. അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കിയത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 50 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്.

More in Actor

Trending