പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ.
പെണ്‍നടന്‍’ എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. അഭിനയം മാത്രമാണ് അറിയാവുന്ന തൊഴിൽ. ജീവിത മാർഗം വേറെയില്ല. എന്നിട്ടും കഷ്ടപ്പെട്ട് ജോലി ചെയ്താൽ പ്രതിഫലം ലഭിക്കാത്ത സാഹചര്യം സങ്കടകരമാണ്. ചലച്ചിത്ര മേഖലയിലുള്ളവർ തന്നെയാണ് പരസ്പരം ചെളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്‌ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രീതികൾ സിനിമാ രംഗത്ത് ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്. സിനിമയിൽ മയക്കുമരുന്ന് ഉപയോഗമടക്കം അരാജകത്വമുണ്ടെന്ന ടിനി ടോം അടക്കമുള്ളവരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സിനിമാ മേഖലയിലെ ഒന്നാം നിര നായകന്മാർ പ്രതിഫലം കൂട്ടി വാങ്ങുന്നുവെന്ന പരാമർശത്തോട് അദ്ദേഹം വിയോജിച്ചു. തന്നേ പോലെയുള്ള അഭിനേതാക്കൾക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും ഇതിനകം 70-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും കടന്ന് വിജയം നേടിയ നായകനാണ്. അടുത്ത...
രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തീയേറ്റർ വിഹിതമായി നൽകേണ്ട മുപ്പത് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാരോപിച്ച് രഞ്ജി പണിക്കര്‍ക്ക് വീണ്ടും...
കഴിഞ്ഞ മാസം ആദ്യം ചെന്നൈയില്‍വെച്ചാണ് നടന് കാളിദാസ് ജയറാമിന്റേയും മോഡല്‍ തരിണി കലിംഗരായരുടേയും വിവാഹിനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത...