എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
താരപുത്രൻ എന്നതിലുപരി മലയാളികളുടെ ഇഷ്ട നടനാണ് അർജുൻ അശോകന്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ സിനിമയിലെ പൊളിട്ടിക്കല്‍ കറക്ട്നസ് താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അര്ജുന് അശോകന്. തെറ്റാണ് എന്ന് തോന്നിയ കാര്യം സിനിമയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്ന് വച്ച് ഫുള്‍ സീന്‍ മാറ്റാനോ സിനിമയുടെ കഥ മാറ്റാനോ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അര്ജുന് പറയുന്നത്. ഇതിനൊപ്പം തന്നെ മാനസിമായി തളര്‍ത്തിയ അനുഭവവും താരം പറയുന്നുണ്ട്.
”നമുക്ക് ശരി എന്ന് തോന്നുന്ന പരിപാടി പറയും. നമുക്ക് തെറ്റാണെന്ന് തോന്നിയ കാര്യം പറഞ്ഞിട്ടുണ്ട്. അത്രമാത്രമേ നോക്കിയിട്ടുള്ളു. അതിന് വേണ്ടി ഫോക്കസ് ചെയ്ത് നമ്മള് കഥ മാറ്റാനോ സീന്‍ മാറ്റാനോ പോയിട്ടില്ല. അത് ഒരാള്‍ക്ക് ഹേര്‍ട്ട് ആകാത്ത രീതിയില്‍ എങ്ങനെ മാറ്റാം എന്ന് നോക്കിയിട്ടുണ്ട്.”
”അല്ലാതെ ഇതിന് വേണ്ടി ഫോക്കസ് ചെയ്ത് എല്ലാം മാറ്റി പിടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. കഥാപാത്രം കഥയില്‍ എങ്ങനെയാണോ അതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. എന്നാല്‍ എന്തും ചെയ്യും എന്നല്ല. ഇഷ്ടപ്പെട്ട് ഓകെയാണെങ്കില്‍ അത് ചെയ്യും. എല്ലാവരും അങ്ങനെ തന്നെയല്ലേ. ഇഷ്ടപ്പെടാത്ത ക്യാരക്ടര്‍ ആരും ചെയ്യില്ലാലോ.” ”ഒരിക്കല്‍ ഒരു സംവിധായകനോട് സജഷന്‍ ചോദിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അദ്ദേഹം എന്നോട് മോശമായി പെരുമാറി. ‘ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു. അപ്പോള്‍ നമ്മള് മാനസികമായി തളരും.”
”പിന്നീട് അടുത്ത പടം തൊട്ട് ഡയലോഗ് പഠിച്ച് പറയാന്‍ തുടങ്ങി. സജഷന്‍സ് പറയാന്‍ പറ്റും എന്ന് തോന്നുന്ന സംവിധായകരോട് പറയും. അവര്‍ ഓകെ ആണെങ്കില്‍ ചെയ്യും ഇല്ലെങ്കില്‍ ഇല്ല” എന്നാണ് അര്ജുന് അശോകന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിൽ ഞെട്ടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പദ്ധതി മികച്ച രീതിയില്‍...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ദീപ് ഹൂഡ. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. നടിയും മോഡലുമായ മണിപ്പൂര്‍ സ്വദേശി...
ദിവസങ്ങൾക്ക് മുൻപാണ് നയൻതാര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. വലിയ ആഘോഷകരമായി നടന്ന ചടങ്ങിൽ ആരാധകർക്ക് അറിയേണ്ടത് വിക്കി എന്ത് സമ്മാനമാണ്...
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരമാണ് വിനോദ് കോവൂർ. മറിമായം, എം80 മൂസ തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി...