Actor
വിജയരാഘവനെ ഇച്ചാപ്പനാക്കിയെടുത്തത് നാലര മണിക്കൂറെടുത്ത്; ‘പൂക്കാലം’ മേക്കിങ് വീഡിയോ പുറത്ത്
വിജയരാഘവനെ ഇച്ചാപ്പനാക്കിയെടുത്തത് നാലര മണിക്കൂറെടുത്ത്; ‘പൂക്കാലം’ മേക്കിങ് വീഡിയോ പുറത്ത്
2016ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂക്കാലം.’ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.
‘പൂക്കാല’ത്തിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ സിനിമാസ്വാദകരുടെ ശ്രദ്ധ നേടിയത് വിജയരാഘവനാണ്. വൃദ്ധനായ ഇച്ചാപ്പൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇച്ചാപ്പന്റെ ലുക്ക് ഏറെ വൈറലായി. നൂറു വയസ്സിനോട് അടുത്തു നിൽക്കുന്ന ഇച്ചാപ്പനെ വിജയരാഘവൻ അവതരിപ്പിച്ചത് കൗതുകമുണർത്തി. വിജയരാഘവൻ എങ്ങനെ ഇച്ചാപ്പൻ ലുക്കിലെത്തി എന്ന മേക്കിങ്ങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സംവിധായകൻ ഗണേഷ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നാലര മണിക്കൂറെടുത്താണ് വിജയരാഘവന്റെ ഈ ലുക്ക് ക്രിയേറ്റ് ചെയ്തത്. അതും 25 ദിവസത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ലുക്ക് മാത്രമല്ല വിജരാഘവൻ പെരുമാറുന്ന രീതിയിലും ഒർജിനാലിറ്റി നിറഞ്ഞു നിൽക്കുന്നു.
‘റാം ജീ റാവൂ സ്പീക്കിങ്ങ്’ എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവൻ എന്ന നടനെ മലയാളി പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീടങ്ങോട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ പകരക്കാനില്ലാത്ത നടനായി വിജയരാഘവൻ മാറി. ന്യൂ ജെൻ അച്ഛൻ കഥാപാത്രങ്ങളിലാണ് താരം ഇപ്പോൾ അധികം എത്തുന്നത്.