Connect with us

നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്… ഡിസിപ്ലിൻ‌ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും; വീണ്ടും ഷിയാസ്

Malayalam

നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്… ഡിസിപ്ലിൻ‌ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും; വീണ്ടും ഷിയാസ്

നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്… ഡിസിപ്ലിൻ‌ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും; വീണ്ടും ഷിയാസ്

റോബിൻ രാധാകൃഷ്ണനെതിരെ മുൻ ബിഗ് ബോസ്സ് മത്സരാർത്ഥി ഷിയാസ് കരീം രംഗത്ത് എത്തിയിരുന്നു പ്രശസ്തിക്ക് വേണ്ടി റോബിൻ ചെയ്ത ചാരിറ്റി പ്രവർത്തന വീ‍ഡിയോയെ അടക്കം ഷിയാസ് വിമർശിച്ചിരുന്നു. അതിന്റെ പേരിൽ റോബിൻ ആർമിയിൽപ്പെട്ടവർ ഇൻബോക്സിൽ വന്ന് തന്റെ ഉമ്മയെ വരെ തെറി പറയാറുണ്ടെന്നാണ് ഷിയാസ് കരീം പറയുന്നത്.

ഒഎസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റോബിന് ചില ഉപദേശങ്ങളും ഷിയാസ് നൽകുന്നുണ്ട്.

ഇമേജ് പോയാൽ കേരളത്തിൽ ജീവിക്കാൻ പാടാണെന്നും അതുകൊണ്ട് കണ്ടന്റിന് വേണ്ടി ജീവിക്കാതിരിക്കണമെന്നുമാണ് ഷിയാസ് റോബിനോട് പറഞ്ഞത്. ‘എനിക്കിപ്പോഴും അഭിനയിക്കാൻ അറിയില്ല. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഡ്രാമ കോഴ്സ് ഓൺലൈനായി ചെയ്യുന്നുണ്ട്. അഭിനയിക്കുന്നതിനേക്കാൾ ടഫ് ആണ് സംവിധാനം.’

‘പൃഥ്വിരാജിനെ ഞാൻ നമിക്കുന്നു. സംവിധാനവും മാത്രമല്ല അതിൽ നല്ലൊരു കഥാപാത്രവും ചെയ്യുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അതും സൂപ്പർ ഹിറ്റ് മൂവിയാണ് ലൂസിഫർ. ലാലേട്ടനെ നന്നായി യൂസ് ചെയ്ത സിനിമയാണ് അത്.’ തനിക്ക് അഭിനയിക്കാനുള്ള കഴിവ് എത്രത്തോളമാണെന്ന് വ്യക്തമാക്കി ഷിയാസ് പറഞ്ഞു.

റോബിൻ സിനിമ ചെയ്യുമോയെന്ന് എനിക്കറിയില്ല. എനിക്ക് തോന്നുന്നത് പോസ്റ്ററും ബിജിഎമ്മും കണ്ടന്റായിരിക്കും എന്നാണ്. റോബിനോട് പറയാനുള്ളത് സിനിമ ചെയ്തിട്ട് ഇറങ്ങാനാകുമ്പോൾ പബ്ലിസിറ്റി ചെയ്യുവെന്നാണ്. അല്ലാതെ സിനിമ ഇറങ്ങും മുമ്പ് അതിന്റെ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ശരിയാവില്ല. പിന്നെ ഒരു കാര്യം പറയുമ്പോൾ വളരെ ആലോചിച്ചിട്ട് പറയുക. നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്. ഡിസിപ്ലിൻ‌ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും.’

‘നെ​ഗറ്റീവ് കമന്റിടുന്നവരെ തപ്പിപിടിച്ച് വീട്ടിൽ ചെന്ന് ചീത്ത പറയാൻ പോയാൽ എന്റെ ഒരു ദിവസം പോകില്ല. നമ്മൾ അതൊന്നും മൈൻഡ് ചെയ്യാനെ പോകാറില്ല. റോബിൻ ഫാൻസ് എന്റെ ഉമ്മാനെ വരെ തെറി വിളിച്ചിട്ടുണ്ട്. എന്റെ ഉമ്മ എന്നെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതാണ്. എന്റെ ഉമ്മാനെ തെറിവിളിച്ചുള്ള മെസേജുകൾ എന്റെ ഇൻബോക്സിൽ വരാറുണ്ട്.’ ഉമ്മയെന്നാൽ തന്റെ ജീവിനാണെന്ന് പലപ്പോഴായി ഷിയാസ് പറഞ്ഞിട്ടുണ്ട്.

എനിക്ക് കേട്ട സെയിം തെറികൾ ഒരു ദിവസം നിങ്ങൾക്കും കേൾക്കേണ്ടി വരും. കാരണം സീസൺ ഒരുപാട് വരാൻ കിടക്കുകയാണ്. നിങ്ങൾക്ക് ഓൾറെഡി കിട്ടുന്നുണ്ട് നല്ലോണം. അതൊക്കെ നിങ്ങളും നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ വായിക്കേണ്ടി വരുമെന്ന് ചിന്തിക്കുക. കൊടുത്താൽ കൊല്ലത്തും കിട്ടും. നമ്മൾ നമ്മളായി ഇരിക്കുക.’

‘കണ്ടന്റിന് വേണ്ടി ജീവിക്കാതിരിക്കുക. ഇമേജ് പോയിക്കഴിഞ്ഞാൽ കേരളത്തിൽ ഒരു മാളിൽ പോലും പോകാൻ പറ്റില്ല. ആളുകളുടെ കുത്തി കുത്തിയുള്ള നോട്ടമൊക്കെ ഉണ്ടാകും.’
‘നമ്മൾ എന്ത് ചെയ്താലും അത് ഒരു നാൾ പൊന്തി വരും. ബി​ഗ് ബോസിൽ പോയി കഴിഞ്ഞാൽ സിനിമ കിട്ടില്ല. ഞാൻ ഒരു വർഷം വീട്ടിൽ തന്നെ ഇരുന്നയാളാണ്. ഡിപ്രഷനിലേക്ക് വരെ പോയിരുന്നു’ റോബിന് നൽകുന്ന ഉപദേശമെന്നപോലെ ഷിയാസ് പറഞ്ഞു. തനിക്ക് എതിരെ നെ​ഗറ്റീവ് കമന്റുകൾ കൂടിയപ്പോൾ ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും… എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല എന്നാണ് റോബിൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending