Connect with us

‘ആള്… സാറിന്റെ കട്ട ഫാനാണ് കേട്ടോ…. സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണെന്ന് അവതാരക; മനോജ് കെ ജയൻ നൽകിയ മറുപടി കണ്ടോ?

Actor

‘ആള്… സാറിന്റെ കട്ട ഫാനാണ് കേട്ടോ…. സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണെന്ന് അവതാരക; മനോജ് കെ ജയൻ നൽകിയ മറുപടി കണ്ടോ?

‘ആള്… സാറിന്റെ കട്ട ഫാനാണ് കേട്ടോ…. സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണെന്ന് അവതാരക; മനോജ് കെ ജയൻ നൽകിയ മറുപടി കണ്ടോ?

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്.

ഉർവ്വശിയെയായിരുന്നു മനോജ് കെ ജയൻ ആദ്യം വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.

ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്.

സോഷ്യൽമീഡിയയിൽ സജീവമായ മനോജ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ അതിഥിയായെത്തിയ താരം അധ്യാപകർക്ക് പുരസ്‌കാരം നൽകുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയ അധ്യാപിക മനോജ് കെ ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാൻ വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്യുകയുണ്ടായി. അതിന് മറുപടിയായിട്ടാണ് മനോജ് കെ ജയൻ നർമ്മത്തിൽ കലർന്ന ഡയലോ​ഗിലൂടെയാണ് പ്രതികരിച്ചത്. ‘ഈ പരിപാടിക്ക് ശേഷം ആങ്കർ ചെയ്ത ടീച്ചറും അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു’ എന്നാണ് വീഡിയോ പങ്കുവച്ച് മനോജ് കെ ജയൻ പറഞ്ഞത്.

‘ആള്… സാറിന്റെ കട്ട ഫാനാണ് കേട്ടോ…. സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ് എന്നാണ് അവതാരക അധ്യാപിക പുരസ്കാരം സ്വീകരിക്കാൻ സ്റ്റേജിൽ വന്നപ്പോൾ അനൗൺസ് ചെയ്തത്. ഇതുകേട്ട് പൊട്ടിച്ചിരിച്ച് മറുപടി നൽകി… വെരി സോറി.’ ‘രണ്ട് കല്യാണം കഴിച്ച് കഴിഞ്ഞു… ഇനി വളരെ ബുദ്ധിമുട്ടാണ്. ഒരു കല്യാണമെ കഴിച്ചിട്ടുള്ളെങ്കിൽ പിന്നേയും നമുക്ക് ആലോചിക്കാമായിരുന്നു…. ടീച്ചർ അടുത്ത ജന്മത്തിൽ…’ എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. വീഡിയോ ആരാധകരും ഏറ്റെടുത്തു. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മനോജ് ചിത്രം മാളികപ്പുറമാണ്. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിൽ നായകൻ.

Continue Reading
You may also like...

More in Actor

Trending

Recent

To Top