Connect with us

തന്നെ വിശ്വസിച്ച് പ്രഭു സാര്‍ കഴിക്കാതെ ഷൂട്ടിന് ഇറങ്ങി… എന്നാൽ സംഭവിച്ചത് ഇതായിരുന്നു! പ്രഭു സാറിന്റെ കണ്ണില്‍ പെടാതെ താൻ ഒരിടത്തു പോയി ഇരുന്നു; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം, വീഡിയോ

Actor

തന്നെ വിശ്വസിച്ച് പ്രഭു സാര്‍ കഴിക്കാതെ ഷൂട്ടിന് ഇറങ്ങി… എന്നാൽ സംഭവിച്ചത് ഇതായിരുന്നു! പ്രഭു സാറിന്റെ കണ്ണില്‍ പെടാതെ താൻ ഒരിടത്തു പോയി ഇരുന്നു; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം, വീഡിയോ

തന്നെ വിശ്വസിച്ച് പ്രഭു സാര്‍ കഴിക്കാതെ ഷൂട്ടിന് ഇറങ്ങി… എന്നാൽ സംഭവിച്ചത് ഇതായിരുന്നു! പ്രഭു സാറിന്റെ കണ്ണില്‍ പെടാതെ താൻ ഒരിടത്തു പോയി ഇരുന്നു; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം, വീഡിയോ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര – ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ ആഴ്‍വാർ കടികൻ നമ്പി എന്ന കഥാപാത്രമായി ജയറാമും എത്തുന്നുണ്ട്.

ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്‍’ ഷൂട്ടിനിടെ നടന്‍ പ്രഭുവിനൊപ്പം കാരവാന്‍ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് ജയറാം. ചിത്രത്തിന്റെ പ്രമോഷനിടെ നടന്‍ പ്രഭുവിനെ അനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. രജനികാന്ത്, കമല്‍ഹാസന്‍, മണിരത്‌നം, എ.ആര്‍ റഹ്‌മാന്‍, പ്രഭു, വിക്രം, ഐശ്വര്യറായ് തുടങ്ങി താരനിബിഡമായ സദസിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം.

പുലര്‍ച്ചെ നാലര മണിയ്ക്ക് രണ്ടു പാക്കറ്റ് ഫുഡുമായി പ്രഭു സാര്‍ വന്നു വിളിച്ചു. കയ്യിലുള്ള ഭക്ഷണം രണ്ടു പേര്‍ക്കും ഷെയര്‍ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി താന്‍. ‘നിനക്ക് മണിരത്‌നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കില്‍ ഇപ്പോഴേ കഴിക്കാം’.

നാലര മണിയ്ക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് താനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറോട് പറഞ്ഞു ‘മണി സാര്‍ പറഞ്ഞു ഒരേ ഒരു ഷോട്ടേയുള്ളൂ അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാന്‍ രണ്ടു മണിക്കൂര്‍ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാം’ എന്ന്. ‘മണി അങ്ങനെ പറഞ്ഞോ, എന്നാല്‍ ഓകെ’, എന്നും പറഞ്ഞ് തന്നെ വിശ്വസിച്ച് പ്രഭു സാര്‍ കഴിക്കാതെ ഷൂട്ടിന് ഇറങ്ങി.

ആറുമണിയ്ക്ക് ആരംഭിച്ച ഷൂട്ട് 7 മണിയായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തു മണിയായപ്പോഴൊക്കെ തനിക്ക് പ്രഭുസാറിന്റെ ശബ്ദം കേള്‍ക്കാം, ‘ഏയ് മണീ… എനിക്ക് വിശക്കുന്നൂ’ എന്ന്. ഷൂട്ടിംഗ് നീണ്ടു പോയി രണ്ടു മണിയായി. താന്‍ പ്രഭു സാറിന്റെ കണ്ണില്‍ പെടാതെ ഒരിടത്തു പോയി ഇരിക്കുകയാണ്.

അപ്പോ തനിക്ക് ശബ്ദം കേള്‍ക്കാം, ‘ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ച് അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ’ എന്ന്. വിശപ്പ് സഹിക്കാനാവാത്ത സാര്‍ താന്‍ കാരണം ഏറെ കഷ്ടപ്പെട്ടു എന്നാണ് ജയറാം പറയുന്നത്. ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വീഡിയോയില്‍ കാണാം.

Continue Reading
You may also like...

More in Actor

Trending

Recent

To Top