Actor
മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു… ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒടുവിൽ സംഭവിച്ചത്
മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു… ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒടുവിൽ സംഭവിച്ചത്
നടനായും രാഷ്ട്രീയ പ്രവർത്തകനായും നിറഞ്ഞ് നിൽക്കുകയാണ് മുകേഷ്. മുകേഷ് സ്‌പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പല രസകരമായ കഥകൾ പങ്കുവെച്ച് താരം എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി ന മുകേഷ്. നായ കഴിഞ്ഞ ദിവസം ചത്തു പോയെന്നും അത് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തനിക്ക് സ്വസ്ഥത ഇല്ലാതെയായി എന്നാണ് മുകേഷ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്.
ഒരു നായയുടെ ഒരു വയസ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നു എന്നാണ് മുകേഷ് പറഞ്ഞത്. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വാക്കുകള്‍.
അതേസമയം, തെരുവ് നായ്ക്കളെ നേരിടാനായി ശാസ്ത്രീയ പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തെരുവ് നായ്ക്കളെ കൊന്നൊടുക്കി പരിഹാരം തേടില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാനത്ത് തെരുവുപട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.