Connect with us

അപ്രതീക്ഷിത വിയോഗ വാർത്ത, ദുഃഖം താങ്ങാനാവാതെ പ്രഭാസ്, ആ ദരാഞ്ജലികളുമായി സോഷ്യൽ മീഡിയ അനുശോചിച്ച് സിനിമാലോകം

News

അപ്രതീക്ഷിത വിയോഗ വാർത്ത, ദുഃഖം താങ്ങാനാവാതെ പ്രഭാസ്, ആ ദരാഞ്ജലികളുമായി സോഷ്യൽ മീഡിയ അനുശോചിച്ച് സിനിമാലോകം

അപ്രതീക്ഷിത വിയോഗ വാർത്ത, ദുഃഖം താങ്ങാനാവാതെ പ്രഭാസ്, ആ ദരാഞ്ജലികളുമായി സോഷ്യൽ മീഡിയ അനുശോചിച്ച് സിനിമാലോകം

ബാഹുബലി താരം പ്രഭാസിന്റെ അമ്മാവനും തെലുങ്കിലെ പ്രമുഖ നടന്‍ യു കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു.. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അന്ത്യം.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു അദ്ദേഹം.ടോളിവുഡില്‍ റെബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു വേഷമിട്ടത്. ആത്മീയ ഗുരുവായിട്ടായിരുന്നു അഭിനയിച്ചത്. 1966ല്‍ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച് കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു തൊഴില്‍. അതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്.

1990കളുടെ അവസാനത്തിൽ ബിജെപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിലെ കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് 12ാമതും, 13ാമതും ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുൾപ്പെടെ വിവിധ കാബിനറ്റുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടക്കത്തില്‍ വില്ലന്‍ റോളുകളിലൂടെയാണ് കൃഷ്ണം രാജു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായക വേഷത്തിലേക്ക് മാറുകയായിരുന്നു. ഭക്ത കണ്ണപ്പ, കടക്ടല രുദ്രയ്യ എന്നിവയാണ് രാജുവിന്റെ പ്രമുഖ ചിത്രങ്ങള്‍. ബിജെപിയുടെ മുന്‍ എംപിയായിരുന്നു അദ്ദേഹം. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ് രാജുവിനുള്ളത്. മികച്ച നടനുള്ള നിരവധി പുരസ്‌കാരങ്ങളും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്.

കൃഷ്ണം രാജുവിന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അനുഷ്ക്ക ഷെട്ടി, കാർത്തികേയ 2 ഫെയിം നിഖിൽ സിദ്ധാർത്ഥ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കൃഷ്ണം രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. തെലുങ്ക് നടനെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഒരുപാട് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും കെസിആര്‍ പറഞ്ഞു. റെബല്‍ സ്റ്റാര്‍ എന്ന പേര്‍ 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. അത്രയ്ക്കും മികച്ച അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, ഇത് തെലുങ്ക് സിനിമയുടെ നഷ്ടമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
കെടിആറും കൃഷ്ണം രാജുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കൃഷ്ണം രാജുവിന്റെ വിയോഗ വാര്‍ത്ത വേദനിപ്പിക്കുന്നു. തെലുങ്ക് സിനിമയിലെ എക്കാലത്തെയും പോപ്പുലര്‍ താരമായിരുന്നു അദ്ദേഹം. പ്രഭാസിനും മറ്റ് കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും കെടിആര്‍ കുറിച്ചു.

More in News

Trending

Recent

To Top