Connect with us

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം; പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ..നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ, എന്തൊരു മനുഷ്യൻ ആണ് ഇത്; വൈറൽ ചിത്രം

Actor

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം; പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ..നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ, എന്തൊരു മനുഷ്യൻ ആണ് ഇത്; വൈറൽ ചിത്രം

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം; പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ..നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ, എന്തൊരു മനുഷ്യൻ ആണ് ഇത്; വൈറൽ ചിത്രം

അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി.

ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മനുഷ്യൻ ആണ് ഇത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ‘ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകൾ, മകനെ മടങ്ങി വരൂ, അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ഫോട്ടോ കാണാൻ സാധിച്ചു, നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ’, എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

പ്രണവിന്റെ കാരവാന്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിന്‍ഭാഗമാണ് നടന്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആദ്യം. അതിലേക്കു നോക്കിയാല്‍ ടവ്വലുകള്‍, ഷോര്‍ട്‌സ്, ഷൂസ്, ചായപ്പാത്രം എന്നിവയെല്ലാം വാരി നിരത്തിയത് കാണാം.

നിലവില്‍ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. സ്പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചിത്രങ്ങളും അടുത്തിടെ നടന്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

സിനിമയേക്കാള്‍ ഏറെ സാഹസികത ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവിന്റെ മകന്‍ ആണെങ്കിലും ലാളിത്യം കൊണ്ടാണ് പ്രണവ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്.

More in Actor

Trending

Recent

To Top