Connect with us

ഓടിയെത്തി ജനക്കൂട്ടം, വീടിന് മുന്നിൽ പാതിരാത്രി മമ്മൂക്ക കണ്ട കാഴ്ച ഞെട്ടിച്ചു! മലയാളത്തിന്റെ മെഗാസ്റ്റാറിന് 71-ാം പിറന്നാൾ, ആഘോഷമാക്കി ആരാധകർ

Actor

ഓടിയെത്തി ജനക്കൂട്ടം, വീടിന് മുന്നിൽ പാതിരാത്രി മമ്മൂക്ക കണ്ട കാഴ്ച ഞെട്ടിച്ചു! മലയാളത്തിന്റെ മെഗാസ്റ്റാറിന് 71-ാം പിറന്നാൾ, ആഘോഷമാക്കി ആരാധകർ

ഓടിയെത്തി ജനക്കൂട്ടം, വീടിന് മുന്നിൽ പാതിരാത്രി മമ്മൂക്ക കണ്ട കാഴ്ച ഞെട്ടിച്ചു! മലയാളത്തിന്റെ മെഗാസ്റ്റാറിന് 71-ാം പിറന്നാൾ, ആഘോഷമാക്കി ആരാധകർ

മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടൻ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്ക ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനമാണ് ആഘോഷിക്കുന്നത്.

മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് ഇനി എത്തിപ്പിടിക്കാനോ ചെയ്ത് തീര്‍ക്കാനോ ആയി ഒന്നും തന്നെ ബാക്കിയില്ലെന്ന് പറയാം. 400ല്‍ അധികം കഥാപാത്രങ്ങളാണ് ആ മുഖത്തുകൂടി മിന്നി മാഞ്ഞത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീയും നേടി മെഗാ സ്റ്റാര്‍ എന്ന പദവി എത്തിപ്പിടിച്ച മമ്മൂട്ടിയുടെ എടുത്തുപറയേണ്ട സവിശേഷത ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എടുക്കുന്ന കഠിനാധ്വാനമാണ്. മലയാള സിനിമയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും തിളങ്ങി. ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള മമ്മൂട്ടിയുടെ വൈഭവമാണ് ഇതിലൂടെ വ്യക്തമായത്.

മലയാളം ഒന്നേ ഉള്ളൂവെങ്കിലും മൊഴികളില്‍ പല മലയാളമുണ്ട്. ദേശമെന്നോ ഭാഷയെന്നോ വ്യത്യാസമില്ലാത്ത വേഷപ്പകര്‍ച്ചകള്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ പൊതുവായ ശബ്ദമായി മാറുകയായിരുന്നു അദ്ദേഹം. തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയുള്ള എല്ലാ ഭാഷാവ്യത്യാസങ്ങളും മമ്മൂട്ടിയുടെ നാവില്‍ ഭദ്രമാണ്. കാസര്‍ഗോഡ് ഭാഷ പറഞ്ഞ നിത്യാനന്ദ ഷേണായിയും കണ്ണൂര്‍ ഭാഷ പറഞ്ഞ കുഞ്ഞനന്തനും വടക്കും ഏറനാടുമല്ലാതെ മറ്റൊരു മൊഴിവഴക്കം കാട്ടിത്തന്ന പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജിയുമെല്ലാം മലയാളികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. ചട്ടമ്പിനാട് എന്ന ചിത്രത്തിലെ കന്നഡികനായ മല്ലയ്യയും മമ്മൂട്ടിയുടെ മൊഴിയാട്ടത്തിന്റെ നേര്‍ ചിത്രമായി.

നവാഗതരെന്നോ പരിചയസമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കാറുള്ളത്. പരിക്കനാണ്, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് എന്നൊക്കെയാണ് പുറത്തെ വിലയിരുത്തലുകളെങ്കിലും അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുമ്പോള്‍ പലരും ഇത് മാറ്റി പറയാറുണ്ട്. യുവതാരങ്ങളില്‍ പലരും മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണ്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുണ്ട് അദ്ദേഹം. 71ലേക്ക് കാലെടുത്ത് വെച്ച മമ്മൂട്ടിക്ക് ആശംസയുമായി സിനിമാലോകവും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്

മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയെ ദൂരെ നിന്ന് കാണുന്ന പയ്യൻ കാണുന്ന ഒരു പയ്യൻ മൊബൈൽ ക്യാമറയിൽ അദ്ദേഹത്തിൻ്റെ വീഡിയോ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്നതിൻ്റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവെച്ചത്.

മമ്മൂട്ടിയുടെ കാർ വരുന്നത് ദൂരെനിന്ന് കണ്ട കുട്ടി മൊബൈൽ ക്യാമറ ഓണാക്കി വെച്ച് കൊണ്ട് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചു പിടിച്ചിരിക്കുകയാണ് ക്യാമറ. കാർ അടുത്തെത്തുമ്പോൾ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകൻ. വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേൾക്കുകയും കുട്ടിയെ കൈ വീശി കാണിക്കുന്നുമുണ്ട്. ഒരു നിറഞ്ഞ പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. ‘അകത്തും പുറത്തും സ്നേഹത്തോടെ…’ എന്ന ക്യാപ്ഷൻ നൽകിയാണ് പിഷാരടി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും ഗ്ലാമർ കൂടി വരികയാണല്ലോ എന്ന് കമൻ്റ് ചെയ്തവരും ഉണ്ട്.

മമ്മൂക്കക്കൊപ്പം പഠിച്ചവരിലും കൂടെ അഭിനയിച്ചവരിലും പ്രായത്തിൻ്റെ അടയാളങ്ങൾ തെളിഞ്ഞ് വരുമ്പോൾ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി ചെറുപ്പത്തിൻ്റെ ചുറുചുറുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. മമ്മൂക്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മലയാളികൾ മാത്രമല്ല വിദേശികളും കമൻ്റ് ചെയ്യാറുണ്ട്. അടുത്തിടെ അദ്ദേഹം പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമൻ്റുകൾ ഇങ്ങനെയാണ്. വയസ്സ് 70+, ജസ്റ്റ് മല്ലു തിംഗ്സ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരുന്നത്.

ഹാപ്പി ബർത്ത് ഡേ ഡിയർ മമ്മൂക്ക, ഇന്ന് ഒത്തിരി പ്രത്യേകതകൾ ഉള്ള ദിവസമാണ്, ഇന്ന് വരെ ഞാൻ പറയുമായിരുന്നു എന്റെയും മമ്മുക്കയുടെയും ജന്മദിനം ആണ് സെപ്റ്റംബർ 7. എന്നാൽ ഇന്നുമുതൽ പറയും ഞങ്ങളുടെയും യൂടോക്ക്ന്റെയും ജന്മദിനം ആണ് എന്ന്. മമ്മൂക്ക ഇനിയും ഒരുപാട് വർഷങ്ങൾ എന്റെ നായകനായിരിക്കാൻ ദൈവം തുണയാകട്ടെ എന്നായിരുന്നു ജോബി ജോർജ് കുറിച്ചത്.

ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു. ഒരുപാട് നല്ല ദിവസങ്ങൾക്ക്. തന്ന തണലിന്. ചേർത്തു പിടിക്കലിന്. സഹോദര സ്നേഹത്തിന്. വാത്സല്യത്തിന്. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക, ആയുരാരോഗ്യത്തിനായി പ്രാർഥനകൾ എന്നായിരുന്നു ആന്റോ ജോസഫ് കുറിച്ചത്.

മമ്മൂക്കയ്ക്ക് അഭിനയത്തോടുള്ള ഇഷ്ടം പോലെയാണ് എനിക്ക് മമ്മൂക്കയോടുള്ള ഇഷ്ടമെന്നായിരുന്നു കൃഷ്ണ പ്രഭ കുറിച്ചത്. സുജാത മോഹന്‍, സൂരജ് സണ്‍, സംയുക്ത മേനോന്‍ തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചെത്തിയത്.

പതിവ് തെറ്റിക്കാതെ മമ്മൂട്ടിയുടെ ഗേറ്റിന് പുറത്തായി ആരാധകരും തടിച്ചുകൂടിയിരുന്നു. പടക്കം പൊട്ടിച്ച് ഹാപ്പി ബര്‍ത്ത് ഡേ പാടുകയായിരുന്നു ആരാധകര്‍. ആരാധകരെ കൈവീശി കാണിച്ച് മമ്മൂട്ടിയും എത്തിയിരുന്നു. ഈ നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. കേക്ക് മുറിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ആഘോഷമാക്കി. എല്ലാ വര്‍ഷവും ഇവിടേക്ക് വരാറുണ്ട്. ഈ 70 ാം വയസിലും ഇങ്ങനെ നില്‍ക്കുന്നൊരു മനുഷ്യനുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിനകം തന്നെ വീഡിയോയും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
തന്നെ കാണാനെത്തിയവരോട് കൈവീശി കാണിച്ചായിരുന്നു മമ്മൂട്ടി പോയത്. ആരാധകരുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ കരുതലാണ് അദ്ദേഹത്തിനുള്ളത്. സിനിമ സ്വീകരിക്കുമ്പോള്‍ ഇത് പ്രേക്ഷകരെങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ട്. എന്നെ അങ്ങനെ കാണുന്നതിന് പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് സിനിമ ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം

അതേസമയം മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് 100 കുട്ടികൾക്ക് സൈക്കിൾ സമ്മാനിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് മമ്മൂട്ടി മുഖ്യരക്ഷധികാരിയുമായ ഫൗണ്ടേഷന്റെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സൈക്കിൾ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആലപ്പുഴയിൽ നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകൾ വിതരണം ചെയ്യുന്നത്.

സി ബി ഐ ചിത്രത്തിന്റെ 5ആം പതിപ്പാണ് മമ്മൂട്ടിയുടേതായ് ഒടുവിൽ തീയറ്ററിലെത്തിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിൻറെ റോഷാക്ക്, ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫർ, നെറ്റ്ഫ്ലിക്സിനുവേണ്ടി നിർമ്മിക്കുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് പുതുതായുള്ള ചിത്രങ്ങൾ.

എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന ആന്തോളജിയിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

More in Actor

Trending

Recent

To Top