Connect with us

അദ്ദേഹം സ്‍പെഷ്യലാണ്… ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയുന്നു? വിജയ്‍യെ കുറിച്ച് വിക്രം പറഞ്ഞത് കേട്ടോ?

Actor

അദ്ദേഹം സ്‍പെഷ്യലാണ്… ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയുന്നു? വിജയ്‍യെ കുറിച്ച് വിക്രം പറഞ്ഞത് കേട്ടോ?

അദ്ദേഹം സ്‍പെഷ്യലാണ്… ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയുന്നു? വിജയ്‍യെ കുറിച്ച് വിക്രം പറഞ്ഞത് കേട്ടോ?

വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കോബ്ര. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടയില്‍, വിജയ്‍യെ കുറിച്ച് വിക്രം പറഞ്ഞ വാക്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

‘കോബ്ര’യുടെ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരോട് സംവദിക്കവേയാണ് വിജയ‍്‍യെ കുറിച്ച് അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ നര്‍മബോധം. അത് എല്ലായ്‍പ്പോഴും എനിക്ക് ഇഷ്‍ടമാണ്. ഏത് സാഹചര്യത്തില്‍ ആയാലും, ചിലപ്പോള്‍ അദ്ദേഹം നിശബ്‍ദനായിരുന്ന്, ഒരു തമാശ കൗണ്ടറുമായി സംഭവത്തെ ലൈറ്റാക്കും. പ്രൊഫഷണല്‍ കാര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം മികച്ച നടനും കലാകാരനുമാണ്. അദ്ദേഹത്തിന്റെ നൃത്ത വൈദഗ്ധ്യത്തിലും ഞാൻ ആകൃഷ്‍ണനാണ്. ഡാൻസിന് റിഹേഴ്‍സല്‍ വേണ്ടാത്ത ആളാണ് അദ്ദേഹം. മറ്റുള്ള നടൻമാര്‍ ഡാനസ് റിഹേഴ്‍സലിന് ശേഷമായിരിക്കും ഷോട്ടിന് പോകുക. എന്നാല്‍ വിജയ് അവിടെയിരുന്ന് മൂവ്‍മെന്റുകള്‍ കണ്ട് നേരെ അത് പെര്‍ഫോം ചെയ്യും. അദ്ദേഹം സ്‍പെഷ്യലാണ്. ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിന്നുവെന്ന് ചിന്തിച്ച് ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്- വിക്രം പറയുന്നു.

ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡിമോന്റി കോളനി’, ‘ഇമൈക്ക നൊടികള്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് കോബ്ര.

‘കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

എ ആര്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. റോഷന്‍ മാത്യു, മൃണാളിനി, മാമുക്കോയ, മിയ, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്

More in Actor

Trending

Recent

To Top