Connect with us

ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98, അവസാനമായപ്പോഴേക്കും 67ആയി കുറഞ്ഞിരുന്നു..ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായി, ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ എളുപ്പമല്ലെന്ന് പൃഥിരാജ്

Actor

ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98, അവസാനമായപ്പോഴേക്കും 67ആയി കുറഞ്ഞിരുന്നു..ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായി, ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ എളുപ്പമല്ലെന്ന് പൃഥിരാജ്

ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98, അവസാനമായപ്പോഴേക്കും 67ആയി കുറഞ്ഞിരുന്നു..ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായി, ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ എളുപ്പമല്ലെന്ന് പൃഥിരാജ്

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതം’. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ശരീര ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായിയെന്നാണ് പൃഥ്വിരാജ് പറയുന്നത്. താൻ കുറച്ച് വർഷങ്ങളായി എ‌നിക്ക് അന്യഭാഷയിൽ നിന്നും വന്ന പല ഓഫറുകളും വേണ്ടായെന്ന് വെക്കേണ്ടി വന്നതിന്റെ പ്രധാന കാരണം ആടുജീവിതം എന്ന സിനിമയാണ്. 2018ൽ ആണ് ആടുജീവിതം ഷൂട്ടിങ് തുടങ്ങുന്നത്. ആടുജീവിതത്തിൽ‌ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഫിസിക്കൽ ട്രാൻസ്ഫോർമേഷനായിരുന്നു. അത്ര എളുപ്പമായിരുന്നില്ല ശരിക്കും ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ

ലൊക്കേഷനിലായിരിക്കുമ്പോൾ എപ്പോഴും ഓൺ കോളിൽ ഒരു ഡോക്ടറുണ്ടായിരിക്കും. ഒരു സീക്വൻസ് എടുക്കുന്ന സമയത്ത് താൻ ബ്ലാക്ക് ഔട്ടായിപോയിരുന്നു. അവസാനമായപ്പോഴേക്കും ഭാരം 67ആയി കുറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98 കിലോയായിരുന്നു. അത്രഭാരത്തോടെയുള്ള രം​ഗങ്ങളുണ്ടായിരുന്നു. അതിന് വേണ്ടി നന്നായി ഭക്ഷണം കഴിച്ച് ഭാരം വർധിപ്പിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു

മലയാളത്തിന് പുറമെയുള്ള ഇൻ‌ഡസ്ട്രികൾ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് തീർ‌ക്കുന്നവരല്ല. സലാർ ഉൾപ്പടെ ഈ മാസം കുറച്ച് ഷൂട്ട് ചെയ്യും പിന്നെ കുറച്ച് അടുത്ത മാസം ഷൂട്ട് ചെയ്യും അങ്ങനെയാണ്. 2018 മുതൽ 2022വ​രെ എപ്പോഴും ആ​ഗസ്റ്റ്, സെപ്റ്റംബർ മുതൽ താടി വളർത്തി തുടങ്ങണം തടി കുറച്ച് തുടങ്ങണം എന്നൊക്കെയാണ്. അതൊക്കെ ചെയ്ത് ജനുവരിയാകുമ്പോഴേക്കും പലവിധ കാരണങ്ങൾക്കൊണ്ട് ഷൂട്ടിങിന് പ്രശ്നം വരും. അങ്ങനെ തുടങ്ങി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീണ്ടും ആടുജീവിതം ചെയ്യേണ്ട സമയമാകും.

അതുകൊണ്ട് തന്നെ ഒരുപാട് ഷെഡ്യൂളുകളിൽ ഷൂട്ട് ചെയ്യുന്ന ഹിന്ദി, തെലുങ്ക്, ‌തമിഴ് സിനിമകളൊക്കെ വരുമ്പോൾ സോറി കമ്മിറ്റ്മെന്റ് തരാൻ പറ്റുമോന്ന് തോന്നുന്നില്ലെന്ന് താൻ പറയേണ്ടി വരും. ഇപ്പോഴാണ് ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞത്. ശരിക്കും പറഞ്ഞാൽ സലാൽ ചെയ്യാമെന്ന് താൻ സമ്മതിക്കുന്നത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ആടുജീവിതം തീരുമെന്ന് വിചാരിച്ച സമയത്ത് ആടുജീവിതം തീർന്നില്ല. അതുകൊണ്ട് താൻ പ്രശാന്തിന്റെ അടുത്തും ഹോംബാലെയുടെ അടുത്തും സലാർ ചെയ്യാൻ പറ്റുമോയെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞതാണ്.

അവർക്ക് ഉറപ്പ് കൊടുക്കാൻ അന്ന് തനിക്ക് സാധിക്കുമായിരുന്നില്ല. പാൻഡമിക് കാരണം പ്ലാനിങ് സാധിക്കുന്നുണ്ടായിരുന്നില്ല. അതേസമയം പ്രഭാസിനും പാൻ‌ഡമിക് കാരണം ചില ഷൂട്ട് പ്രശ്നങ്ങൾ വന്നതുകൊണ്ടാണ് വീണ്ടും തിരിഞ്ഞ് മറിഞ്ഞ് സലാർ തന്നിലേക്ക് തന്നെ വന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

More in Actor

Trending

Recent

To Top