Connect with us

രണ്ടും ഐക്കോണിക്ക് പെർഫോമൻസുകൾ, മികച്ച അഭിനേതാക്കൾ ചെയ്തു വച്ച കഥാപാത്രങ്ങൾ അതുപോലൊരു നടനാണ് ഞാൻ എന്നോ അതുപോലൊരു പ്രകടനം എനിക്ക് ഉണ്ടെന്നോ ഒരിക്കലും ഞാൻ അവകാശപ്പെടില്ല; പൃഥ്വിരാജ് പറയുന്നു

Actor

അഭിനയം കൊണ്ടും നിലപാട് കൊണ്ടും സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ പൃഥ്വിരാജ്. നടനായും സംവിധായകനായും നിർമ്മാതാവായും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. തീർപ്പ് ആണ് പൃഥ്വിരാജിന്റെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപി എഴുതിയിരിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു.

പൊന്തൻമാടയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രത്തെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും മോഹൻലാലും ചെയ്ത് വച്ച രണ്ടു ഐകോണിക്ക് കഥാപാത്രങ്ങൾ ആണ് അവയെന്നാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത്. രണ്ടു ചിത്രങ്ങളെയും ഉദാഹരണമാക്കി കൊണ്ട് പൃഥ്വിരാജിന്റെ കഥാപത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ മറുപടി.

ദിലീപ് ആരാധകരാണ് പൃഥ്വിരാജിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. ‘പൊന്തൻമാട ആയാലും ചാന്തുപൊട്ട് ആയാലും രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ്. രണ്ടു മികച്ച അഭിനേതാക്കൾ ചെയ്തു വച്ച കഥാപാത്രങ്ങളാണ്. അതുപോലൊരു നടനാണ് ഞാൻ എന്നോ അതുപോലൊരു പ്രകടനം എനിക്ക് ഉണ്ടെന്നോ ഒരിക്കലും ഞാൻ അവകാശപ്പെടില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ വരട്ടെ. എന്റെ കരിയറിലും അത്തരം കഥാപാത്രങ്ങൾ ഉണ്ടാവട്ടെ, ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം പുതിയൊരു നടൻ വരുമ്പോൾ അയാളോട് ഇതുപോലെ എന്റെ കഥാപാത്രത്തെയും കുറിച്ച് പറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

More in Actor

Trending