Actor
സമൂഹമാധ്യമത്തിലും അല്ലാതെയുമുള്ള അവഹേളനം മടുത്തു; പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ
സമൂഹമാധ്യമത്തിലും അല്ലാതെയുമുള്ള അവഹേളനം മടുത്തു; പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ
ബോളിവുഡ് താര ജോഡികളില്‍ പ്രേക്ഷകര്‍ എന്നും ഉറ്റു നോക്കുന്നവരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ഇരുവരും ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ സമൂഹമാധ്യമത്തിലൂടെ വരാനിരിക്കുന്ന ചിത്രം ദ് ബിഗ് ബുള്ളിന്റെ വിശേഷങ്ങൾ അഭിഷേക് പങ്കുവച്ചിരുന്നു. ഇതിനു താഴേ വന്ന ഒരു കമന്റിനു മറുപടിയായി എത്തുകയാണ് താരം. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണെങ്കിലും ഐശ്വര്യ റായിയെ വിവാഹം ചെയ്ത അഭിഷേക് ബച്ചന് മിക്കപ്പോഴും സമൂഹമാധ്യമത്തിലും അല്ലാതെയും അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
അതിനെല്ലാം അഭിഷേക് മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോൾ നടന്നത്. ഇരുവരുടെ വിവാഹവും ആരോധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. അഭിഷേക് ബച്ചന് വളരെ സുന്ദരിയായ ഭാര്യയാണ് ഉള്ളത്.
എന്നാല്‍ അത് അദ്ദേഹം അര്‍ഹിക്കുന്നില്ലെന്ന് ഒരു പ്രേക്ഷകന്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ അവഹേളിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് രസകരമായ മറുപടി കൊടുത്ത് അബിഷേക് ബച്ചന്‍ ആരാധകരുടെ കൈയ്യടി വാങ്ങുകയാണ് ഉണ്ടായത്.
‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ ഉളളത്. നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല.’ – എന്നായിരുന്നു കമന്റ്.
‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ ആകാംഷ തോന്നുന്നത് കൊണ്ട് ഒരു കാര്യം ചോദിക്കുകയാണ്. ഈ പോസ്റ്റില്‍ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല.
ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്ക് അറിയാം. ബാക്കിയുള്ളവര്‍ സമാധനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്‌നിയുടെയും ഹോട്ട്‌സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങള്‍ക്ക് അറിയാമായിരിക്കും.’ – എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
പരിഹാസത്തോടെ അഭിഷേക് ചുട്ട മറുപടി കൊടുത്തപ്പോള്‍ കമന്റ് ചെയ്ത് ആള്‍ അത് ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ വെറുതെ അഭിപ്രായം പറയുന്നവര്‍ക്ക് താരം നല്‍കിയ മറുപടി ഗംഭീരമായെന്നാണ് ആരാധകരുടെ അഭിപ്രായം.
actor