ജോഷി ചതിച്ചില്ലാശാനേ! പാപ്പനും മോനും തൂത്ത് വാരി ‘ബോക്സ് ഓഫീസ്’ ഞങ്ങൾ ഇങ് എടുത്തു, പാപ്പന്റെ ആദ്യ ദിന കളക്ഷൻ ഇങ്ങനെ… കണ്ണ് തള്ളി മലയാളികൾ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ജോഷി സുരേഷ് ഗോപി കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ത്രില്ലറുകളുടെ പെരുമഴയിൽ കുളിച്ചുനിൽക്കുന്ന മലയാളസിനിമയിൽ ത്രില്ലറുകൾക്ക് വേറിട്ട ഭാവം നൽകുകയാണ് പാപ്പൻ. വൈകാരികതയും ചടുലതയും നിഗൂഢതയും നിറഞ്ഞ സമ്പൂർണ പാക്കേജാണ് അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി ജോഷി കൂട്ട കെട്ടിൽ പുറത്തിറങ്ങിയ
പാപ്പൻ.
ചിത്രത്തിൻറെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 3.16 കോടി നേടിയതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങളാണെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. വൈഡ് റിലീസിന്‍റെ പുതുകാലത്ത് ആദ്യമായെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ താരമൂല്യത്തിന്‍റെ പുതുകാലത്തെ വിലയിരുത്തല്‍ കൂടിയാവും പാപ്പന്‍റെ ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള പ്രയാണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
തുടരെ നടക്കുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കാനെത്തുന്ന വിൻസി എബ്രഹാം എന്ന യുവ പോലീസ് ഉദ്യോഗസ്ഥ, ഒപ്പം അനൗദ്യോഗികമായ സഹായത്തിന് മുൻ പോലീസ് ഉദ്യോഗസ്ഥനും പിതാവുമായ എബ്രഹാം മാത്യു മാത്തനും. ഇരുവരുടേയും നിഗമനങ്ങളും കണ്ടെത്തലുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. തുടങ്ങി ആദ്യ പതിനഞ്ച് മിനിറ്റിൽത്തന്നെ പ്രേക്ഷകരെ ഞെട്ടിക്കാൻ പാപ്പന് സാധിച്ചിട്ടുണ്ട്. അതാകട്ടെ വരാനിരിക്കുന്ന ട്വിസ്റ്റുകളുടെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നുതാനും. മലയാളത്തിൽ അടുത്തകാലത്തൊന്നും ഇത്രയും ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രം വന്നിട്ടില്ല.
‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
പോലീസ് വേഷങ്ങൾ ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊരു വേഷം സുരേഷ് ഗോപിയുടെ കരിയറിൽ ഉണ്ടാകാനിടയില്ല. ജോലിയിലും വ്യക്തിജീവിതത്തിലും നിഗൂഢതകൾ നിറഞ്ഞ പാപ്പനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം. ഏതായാലും മലയാളസിനിമയിലെ എണ്ണംപറഞ്ഞ കുറ്റാന്വേഷണചിത്രങ്ങളിൽ ഒന്നാകും പാപ്പൻ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
പൊറിഞ്ചു മറിയം ജോസി’ന്റെ വൻവിജയത്തിനു പിറകെ ജോഷി പുതിയ ചിത്രവുമായി എത്തിയിരിക്കുന്നു. ‘പാപ്പൻ’ കണ്ടവർക്ക് ഒന്നുറപ്പിച്ചു പറയാം… ‘ഇത്തവണയും ജോഷി ചതിച്ചില്ലാശാനേ !’