Connect with us

സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാൻ പുരുഷനും തുല്യ അവകാശമുണ്ട്, പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാൻഡ് അംബാസഡർ ആണ് രൺവീർ; ഞെട്ടിച്ച് രാം ഗോപാൽ വർമ്മ

Bollywood

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിം​ഗ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. രൺവീറിന്റെ നഗ്‌ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ നടനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. രൺവീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തിൽ ലിംഗ സമത്വം വേണമെന്നും രാം ഗോപാൽ വർമ അഭിപ്രായപ്പെടുന്നു.

‘‘രൺവീർ സിങിനെ ഞാൻ വ്യക്തിപരമായി അഭിനന്ദിക്കുന്നു. ഭൂരിപക്ഷം പേരും രൺവീർ സിങിന്റെ നവയുഗ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എല്ലാകാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം. ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രൺവീർ പങ്കുവയ്ക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാൻ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാൻഡ് അംബാസഡർ ആണ് രൺവീർ.’’ രാം ഗോപാൽ വർമ്മ കുറിച്ചു.

അതേസമയം രൺവീർ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

More in Bollywood

Trending

Recent

To Top