Connect with us

ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി… ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു; ഷാജി കൈലാസ്

Actor

പൃഥ്വിരാജ് ചിത്രം കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്. മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ് ഊർജ്ജമെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ വിജയത്തിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചത്.’നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു’, ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തിൽ അലൻസിയർ, സന്തോഷ്, കലാഭവൻ ഷാജോൺ, സീമ എന്നിവർ, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വില്ലൻ വേഷത്തിൽ വിവേക് ​​ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കേരളത്തിൽ ഇന്ന് റിലീസ് ചെയ്ത ചിത്രം മറ്റു ഭാഷകളിൽ നാളെയാണ് പുറത്തിറങ്ങുക. സെൻസർ സർട്ടിഫിക്കറ്റ് എല്ലായിടത്തും ഇന്നലെ കിട്ടിയിട്ടില്ല.

Continue Reading
You may also like...

More in Actor

Trending