Connect with us

വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം!

Tamil

വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം!

വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം!

നടന്‍ വിക്രം മുത്തച്ഛനാകാന്‍ പോകുന്നു. 2017ല്‍ ആയിരുന്നു വിക്രമിന്‍റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് അക്ഷിത ഒരു സന്തോഷവാര്‍ത്ത നല്‍കിയിരിക്കുകയാണ്. താമസിയാതെ അക്ഷിത അമ്മയാകും.നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാന്‍ കുടുംബം പദ്ധതിയിടുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വിക്രമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് കോബ്ര. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം എത്തുന്ന പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.

about vikram

More in Tamil

Trending

Recent

To Top