Tamil
വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെച്ച് വിജയ് സേതുപതി!
വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെച്ച് വിജയ് സേതുപതി!
Published on
വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. അദ്ദേഹം ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നിലധികം വെബ് സീരീസുകളില്‍ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റു വിവരങ്ങളൊന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
‘ ഞാന്‍ രണ്ട് വെബ് സീരീസുകളില്‍ അഭിനയിക്കാന്‍ പോകുകയാണ്. ഇതിന്റെ കഥയ്ക്ക് ആഗോള കാണികളുണ്ടാകും. കലയ്ക്കും കലാകാരന്മാര്‍ക്കും വലിയൊരു നേട്ടം തന്നെയാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്’ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മകള്‍ കൂടി അഭിനയിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലാണ് വിജയ് സേതുപപതി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിമിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.
about vijay sethupathi
Continue Reading
Related Topics:Vijay Sethupathi
