Connect with us

തൊട്ടാൽ പൊള്ളും ഇത് വിജയ് ജോസഫ്.. ചോദ്യം ചെയ്യലിന് ഹാജരാകാം പക്ഷേ രോമത്തിൽ പോലും തൊടാൻ കഴിയില്ല…

Malayalam

തൊട്ടാൽ പൊള്ളും ഇത് വിജയ് ജോസഫ്.. ചോദ്യം ചെയ്യലിന് ഹാജരാകാം പക്ഷേ രോമത്തിൽ പോലും തൊടാൻ കഴിയില്ല…

തൊട്ടാൽ പൊള്ളും ഇത് വിജയ് ജോസഫ്.. ചോദ്യം ചെയ്യലിന് ഹാജരാകാം പക്ഷേ രോമത്തിൽ പോലും തൊടാൻ കഴിയില്ല…

രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

‘ബിഗിൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. തുടർന്ന് വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

അതേസമയം, ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം വന്നിരുന്നു.

ബിഗിലിന്റെ നിർമാണകമ്പനിയായ എ.ജി.എസിൽ നടത്തിയ പരിശോധനയിൽ 72 കോടി കണ്ടെടുത്തതിനെത്തുടർന്നാണ് ആദായനികുതി വകുപ്പ് വിജയിക്കെതിരേ നീങ്ങിയത്. പ്രതിഫലം സംബന്ധിച്ച് നിർമാണകമ്പനിയും വിജയ്‌യും നൽകിയ കണക്കുകളിലെ വൈരുധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായനികുതി വകുപ്പ് പറയുന്നത്. 2003-ൽ സിനിമാ നിർമാതാവ് ജി. വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അൻപുചെഴിയാന്റെ പേരുണ്ടായിരുന്നു. 2017-ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിലും അൻപുചെഴിയാനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇപ്പോൾ വിജയിയെ കുരുക്കിലാക്കിയതും അൻപുചെഴിയാനുമായുള്ള ബന്ധമാണ്.

ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്നുണ്ടായ ബഹളങ്ങൾക്കുപിന്നാലെ നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെ പാട്ടി ചർച്ച ചെയ്യുകയാണ് ആരാധകർ. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാൻ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവമായി. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കിൽപ്പെടാത്ത ഒരുരൂപപോലും വിജയ്‌യുടെ വീട്ടിൽനിന്ന് പിടിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവർ വാദിക്കുന്നു.

കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. എന്നാൽ, 2018-ൽ പുറത്തിറങ്ങിയ ’സർക്കാർ’ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന. മകൻ രാഷ്ട്രീയത്തിൽ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.

about vijay

More in Malayalam

Trending

Recent

To Top