Connect with us

ഇനി ഇളയദളപതി യുഗമോ വിജയിയെ ചൊറിഞ്ഞ് ബിജെപി പണി വാങ്ങി കൂട്ടുമോ?

Malayalam

ഇനി ഇളയദളപതി യുഗമോ വിജയിയെ ചൊറിഞ്ഞ് ബിജെപി പണി വാങ്ങി കൂട്ടുമോ?

ഇനി ഇളയദളപതി യുഗമോ വിജയിയെ ചൊറിഞ്ഞ് ബിജെപി പണി വാങ്ങി കൂട്ടുമോ?

വര്‍ഷങ്ങൾക്ക് മുന്‍പുവരെ നടന്‍ വിജയ് ഇപ്പോൾ ആരാധകര്‍ക്ക് ഇളയ ദളപതി . 2018ലെ ‘സര്‍ക്കാര്‍’ സിനിമയോടെ അതു ‘ദളപതി’ ആയി. നാണം കുണുങ്ങിയുടെ ഇമേജായിരുന്നു സ്‌ക്രീനിനു പുറത്ത് ആദ്യമൊക്കെ വിജയ്ക്ക്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി പൊതുവേദിയില്‍ കേള്‍ക്കുന്നത് വിജയ്‌യുടെ കരുത്തുറ്റ ശബ്ദം തന്നെയാണ്.തന്റെ മിക്ക ചിത്റജ്രങ്ങളിലും ബിജെപിയ്ക്ക് എതിരായി ആശയങ്ങൾ കൊണ്ടുവന്നു.

ജെല്ലിക്കെട്ട് സമരത്തിലുള്‍പ്പെടെ തന്റെ വ്യക്തമായ നയം വിജയ് തുറന്നടിച്ചു. മെര്‍സല്‍ സിനിമയില്‍ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും പരിഹസിച്ചതോടെ ശാന്തമായിരുന്ന ബിജെപ്പിക്ക് അത് വ്യക്തി വൈരാഗ്യം ഉണ്ടാക്കി. മാത്രമല്ല ‘സര്‍ക്കാർ ‘ എന്ന ചിത്രത്തിൽ അണ്ണാഡിഎംകെ പദ്ധതികളെ പരിഹസിച്ച് അവതരിപ്പിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചു. തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ട സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചതും പറയാതെ പറഞ്ഞത് രാഷ്ട്രീയം.ഒടുവിലിപ്പോൾ ബിജെപ്പിയുടെ ഊരാക്കുടുക്കിൽ അകപ്പെട്ട് നാറ്റം തിരിയുകയാണ് വിജയ്.

എന്നാൽ കളിച്ചത് വിജയ്യോടാണെന്ന് ബിജെപി മറന്നു.ലക്ഷക്കണക്കിന് ആരാധകരുള്ള ഇളയ ദളപതിയോട്.ആരാധകർ ഒറ്റക്കെട്ടായി നിന്നു വിജയിക്ക് പിന്തുണയുമായി.സിനിമ ഷൂട്ടിങ്ങിനിടെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചാണ് വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.പിന്നീട് സിനിമയിൽ ആരും കടന്നു പോയിട്ടില്ലാത്ത ഒരു മാരത്തോൺ ചോദ്യം ചെയ്യലിന് വിജയ് വിധേയനായി.എന്നാൽ അവിടം കൊണ്ടൊന്നും തീർന്നില്ല.ലെക്ഷോഭ ലക്ഷം ആരാധകർ ഒരേമനസോടെ നിന്നു വിജയ്ക്ക് വേണ്ടി.സോഷ്യൽ മീഡിയയിൽ വിജയ്ക്ക് പിന്തുണയുമായി ക്യാമ്പയിൻ രൂപീകരിച്ചു.

ഒടുവിൽ വിജയ്‌യിയെ ഒതുക്കാൻ പോയി പണികിട്ടിയത് ബിജെപിക്ക്.വിജയ് ആരാധകർ ഒന്നടങ്കം ബിജെപിക്ക് എതിരെ തിരിഞ്ഞു. ബിജെപി അനുഭവമുള്ള വിഡിയോകൾക്ക് ഡിസ്‌ലൈക്കുകളുടെ പെരുമഴ.ആളുകളുടെ പ്രതികരണം ഇങ്ങനയായിരുന്നു.

പത്താം വയസ്സില്‍ വെള്ളിത്തിരയിലെത്തി. സംവിധായകന്‍ കൂടിയായ അച്ഛന്‍ എസ്.എ.ചന്ദ്രശേഖറിന്റെ ചില പടങ്ങളില്‍ അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1996-ല്‍ ‘പൂവെ ഉനക്കാകെ’ മുതല്‍ ഹിറ്റുകള്‍. നിലവില്‍ തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍; 45 മുതല്‍ 50 കോടി വരെയെന്നു സൂചന. രജനീകാന്തിന് 60 കോടിയും.2015-ല്‍ ‘പുലി’ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയും ആദായ നികുതി റെയ്ഡ്. വിജയിന്റെ ഭാര്യ സംഗീത സുവര്‍ണലിംഗം ശ്രീലങ്കന്‍ തമിഴ് വ്യവസായിയുടെ മകളാണ്.

about vijay

More in Malayalam

Trending

Recent

To Top