Connect with us

വാരിയംകുന്നന് ആദ്യ തിരിച്ചടി! തിരക്കഥാകൃത്ത് പിന്മാറി.. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം തിരികയെത്തും

Malayalam

വാരിയംകുന്നന് ആദ്യ തിരിച്ചടി! തിരക്കഥാകൃത്ത് പിന്മാറി.. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം തിരികയെത്തും

വാരിയംകുന്നന് ആദ്യ തിരിച്ചടി! തിരക്കഥാകൃത്ത് പിന്മാറി.. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം തിരികയെത്തും

ആഷിഖ് അബു ചിത്രം വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തിൽ നിന്നും നിന്ന് ഒഴിവായി. റമീസ് സമൂഹമാധ്യമങ്ങളിൽ എഴുതിയ രാഷ്ട്രീയ നിലപാടുകളും പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. രാഷ്ട്രീയവും വ്യക്തിപരമായ നിലപാടുകളും കാരണമാണ് റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്ന് ആഷിഖ് അബു അറിയിച്ചു.എഴുത്തുകാരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതാണ് വിനയായത്. സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പൃ ഥ്വി രാ ജിനെ പോലെയുള്ളവര്‍ ആ ഷി ഖ് അ ബു വിന്റെ വാരിയം കുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയിൽ പലരും രംഗത്തവന്നത്.റമീസ് ശക്തമായ ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളും,സ്ത്രി വിരു ദ്ധനുമാണെന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി റമീസിന്റെ പഴയ കാല ഫേസ്ബുക്ക് പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു.അതേസമയം , ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചും നിരപരാധിത്വം ബോധ്യപ്പെടുത്തി വാരിയംകുന്നന്‍ പ്രൊജക്ടിലേക്ക് തിരിച്ചുവരുമെന്ന് റമീസ്. താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും റമീസ് കുറിച്ചു.

ആഷിഖ് അബുവിന്റെ വാക്കുകൾ:

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫെയ്സ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

റമീസ് മുഹമ്മദിന്റെ പ്രതികരണം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ABOUT VARIYAN KUNANN

More in Malayalam

Trending

Recent

To Top