News
വനിത പറഞ്ഞത് ശരിയല്ല തന്റെ പിതാവ് ഒരു മദ്യപാനിയാണെന്ന് പീറ്ററിന്റെ മകന്‍!
വനിത പറഞ്ഞത് ശരിയല്ല തന്റെ പിതാവ് ഒരു മദ്യപാനിയാണെന്ന് പീറ്ററിന്റെ മകന്‍!
നടി വനിതാ വിജയകുമാറിന്റെ വിവാഹം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.വിവാഹത്തിന് തൊട്ടുപിന്നാലെയാണ് പീറ്ററിനെതിരെ പരാതിയുമായി മുന്‍ഭാര്യ രംഗത്തെത്തിയിരുന്നത്.
താനുമായി വിവാഹ മോചനം നേടാതെയാണ് വനിതയെ പീറ്റര്‍ വിവാഹം കഴിച്ചതെന്നായിരുന്നു മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിച്ചത്.പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും മുന്‍ഭാര്യ തുറന്നുപറഞ്ഞിരുന്നു.എന്നാല്‍ പീറ്റര്‍ മദ്യപാനിയല്ലെന്നും വിവാഹ ദിവസം ഷാംപെയ്ന്‍ കുടിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു എന്നും വനിത വെളിപ്പെടുത്തി. പണം തട്ടാനാണ് പീറ്ററിന്റെ മുന്‍ഭാര്യയുടെ ശ്രമമെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് സംഭവത്തില്‍ വനിത പ്രതികരിച്ചിരുന്നത്. ഒരു കോടി രൂപയാണ് എലിസബത്ത് തങ്ങളില്‍ നിന്നും ആവശ്യപ്പെട്ടതെന്നും വനിത വിജയകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം വനിത പറഞ്ഞത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും മകന്‍ തുറന്നടിച്ചു. മാത്രമല്ല, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി എന്ന് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ ആരോപിച്ചു.
ABOUT VANITHA