Malayalam
ആ കാര്യത്തില്‍ കേരളത്തെ ഓര്‍ത്ത് അഭിമാനം തോനുന്നു; തന്റെ പാര്‍ട്ടി അനുഭാവം വെളിപ്പെടുത്തി നടന് ടോവിനോ തോമസ്
ആ കാര്യത്തില്‍ കേരളത്തെ ഓര്‍ത്ത് അഭിമാനം തോനുന്നു; തന്റെ പാര്‍ട്ടി അനുഭാവം വെളിപ്പെടുത്തി നടന് ടോവിനോ തോമസ്

രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരണാണെ പ്രസ്ഥാവനയുമായി നടന് ടോവിനോ തോമസ്. ഒരു മാസികയുമായി ബന്ധപ്പെട്ടു കൊണ്ട് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും ആശയപരമായി തനിക്ക് ഇടതുപക്ഷ ചിന്താഗതികളോടാണ് അടുപ്പമുളളതെന്നും ടോവിനോ പറയുകയുണ്ടായി.
ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്ന് വ്യക്തമാക്കിയ നടന് രാജ്യത്തെ രൂക്ഷമായ സാഹചര്യത്തില്‍ ഉള്ള കേരളത്തിലെ ഒറ്റക്കെട്ടായ പ്രതിഷേധം അഭിമാനം നല്‍കുന്നതാണെന്നായിരുന്നു പറഞ്ഞത്.
ഈ കാലത്തെ ഓണ്‍ലൈന്‍ വായന പത്രങ്ങളും വാരികകളും വായിക്കുന്നതിന് തുല്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടിക്കുളത്തെ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്റ് എസ് സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.
about tovino thomas
മലയാള സിനിമാചരിത്രത്തിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിളക്കമേറിയ രണ്ട് പേരുകളാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും. കഥാപാത്രങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്തി വെള്ളിത്തിരയിൽ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...