Social Media
ബ്ലോക്കിൽ അകപ്പെട്ട ടോവിനോയെ ബൈക്കിൽ വന്ന് രക്ഷിച്ച് ആരാധകനായ പോലീസ്!
ബ്ലോക്കിൽ അകപ്പെട്ട ടോവിനോയെ ബൈക്കിൽ വന്ന് രക്ഷിച്ച് ആരാധകനായ പോലീസ്!
By
മലയാള സിനിമയുടെ യുവ താരം ടോവിനോ തോമസ് വളരെ ഏറെ ആരാധകരാണ് ഉള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രക്ഷക പിന്തുണയാണ് ലഭിക്കുന്നത് താരത്തിൻറെ ചിത്രങ്ങൾ വർധിച്ചു വരുകയാണ് ഒപ്പം ആരാധകരും. ടോവിനോ തോമസിനെ ഒരുനോക്കു കാണാൻ ആഗ്രഹിക്കാത്ത ആരുണ്ട്.ഒന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കാത്ത ആരുണ്ട്.സ്വന്തം ബൈക്കിൽ ഈ താരത്തെ കയറ്റാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്.എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നാണ് സംഭവിച്ചിരിക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.അതും ടോവിനോ ആരാധകനായ പോലീസ് ഉദ്യോഗസ്ഥന്.നടന്‍ ടൊവിനോ തോമസിനെ ഗതാഗതക്കുരുക്കില്‍നിന്ന് മോചിപ്പിച്ച് ബൈക്കില്‍ ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലെത്തിച്ചത് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍.
ഒക്ടോബര്‍ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ കാര്‍ അകപ്പെട്ടത്. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവീനോ.
വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറാണ് ടോവിനോയ്ക്കായി കാത്തിരുന്നത്. ഈ സമയമത്രയും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയായിരുന്നു നടന്‍.’ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു…’ എന്ന് ടൊവിനോ പോലീസ് മേലധികാരിയെ വിളിച്ചറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പോലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്ബള്ളി വീട്ടില്‍ സുനില്‍കുമാര്‍ ബൈക്കില്‍ ടോവീനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.
ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനത്തിനും സുനില്‍ അര്‍ഹനായി. ടോവീനോയുടെ കടുത്ത ആരാധകനായ സുനില്‍കുമാര്‍ തന്റെ ഇഷ്ടതാരത്തിനോടൊപ്പം യാത്രചെയ്യാനായതിന്റെയും ഒരുമിച്ചുനിന്ന് ഫോട്ടോ എടുത്തതിന്റെയും സന്തോഷത്തിലാണ്.
about tovino thomas