News
ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി!
ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി!
ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയല്‍ക്കാരന്‍ ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ശിവാനിയെ കൊല്ലപ്പെടുത്തിയതിന് ശേഷവും പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയച്ചിരുന്നതിനാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതിയത്. ജൂണ്‍ 26നാണ് കൊലപാതകം. എന്നാല്‍, ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
ടിക് ടോക്കില ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി. സോനിപത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു. അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു. ‘ആരിഫ് ഏറെക്കാലമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട 26ന് ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ശിവാനി പറഞ്ഞു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മെസേജിന് മറുപടി വന്നു. താന്‍ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നുമായിരുന്നു സന്ദേശം’-സഹോദരി ശ്വേത പറഞ്ഞു.
about tiktok actor
