Connect with us

മമ്മുട്ടിക്കും മഞ്ജു വാര്യരിനുമൊപ്പം കൈകോർക്കാൻ ഈ താരങ്ങളുമുണ്ട്;ഒരുങ്ങുന്നത് വൻ താരനിര!

Malayalam Breaking News

മമ്മുട്ടിക്കും മഞ്ജു വാര്യരിനുമൊപ്പം കൈകോർക്കാൻ ഈ താരങ്ങളുമുണ്ട്;ഒരുങ്ങുന്നത് വൻ താരനിര!

മമ്മുട്ടിക്കും മഞ്ജു വാര്യരിനുമൊപ്പം കൈകോർക്കാൻ ഈ താരങ്ങളുമുണ്ട്;ഒരുങ്ങുന്നത് വൻ താരനിര!

മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിതമാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും,മെഗാസ്റ്റാർ മമ്മുട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം “ദ പ്രീസ്റ്റ്”. സിനിമയുടെ പുതിയ ചിത്രം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു ഒപ്പം ചിത്രം പ്രേക്ഷകരിൽ ഞെട്ടിക്കുന്ന അനുഭൂതിയാണ് നൽകിയത് .ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിനൊപ്പം തന്നെ “ദ പ്രീസ്റ്റ്”എന്ന സിനിമയുടെ പേരും വെളിപ്പെടുത്തിട്ടുണ്ട്.കൂടാതെ ചിത്രത്തിലൂടെ വ്യക്തമാകുന്നത് ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത് എന്നാണ്.

സിനിമ സംവിധാനം ചെയുന്നത് നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് എന്നുളത് മറ്റൊരു പ്രത്യകതയാണ്.കൂടാതെ സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍.ചിത്രം “ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്” എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുക.കഴിഞ്ഞ ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരഭിച്ചെന്ന വാർത്ത വൈറലായിരുന്നു.ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.മാത്രവുമല്ല മൊത്തത്തിൽ ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പ്രേക്ഷകർക്കു വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവർത്തകരും കൂട്ടിച്ചേർക്കുന്നുണ്ട്.മാത്രവുമല്ല ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് ദീപും പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.കൂടാതെ ജഗദീഷ്, രമേഷ് പിഷാരടി, നസീര്‍ സംക്രാന്തി, മധുപാല്‍, അമേയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

കൂടാതെ ഇപ്പോഴിതാ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ പരിചയ പെടുത്തുകയാണ് ,മലയാളികളുടെ പ്രിയ നായിക “നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍” തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.മറ്റൊരു പ്രത്യകത കൈദിയിലൂടെ ശ്രദ്ധ നേടിയ ബേബി മോണിക്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നതാണ്.മാത്രവുമല്ല വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും,മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കൂടാതെ 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും.

about the priest new movie

More in Malayalam Breaking News

Trending

Recent

To Top