Tamil
എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്;സൂര്യയോട് പലരും ചോദിക്കുന്ന ചോദ്യം!
എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്;സൂര്യയോട് പലരും ചോദിക്കുന്ന ചോദ്യം!
തമിഴ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂര്യ ഹീറോ തനനെയാണ്. സിനിമയോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവർത്തിക്കാറുണ്ട്. സൂര്യയ്ക്ക് ഒപ്പം തന്നെ സഹോദരൻ കാർത്തിക്കും പ്രവർത്തനങ്ങളിൽ പങ്കുചേരാറുണ്ട് . സൂര്യയുടെ പിതാവും നടനുമായ നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൂര്യയാണ്.
എന്നാൽ അടുത്തിടെയായി തുടര്‍ച്ചയായി താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുകയാണ്.എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ പലരെയും ചൊടിപ്പിക്കുമെങ്കിലും സൗമ്യമായി തന്നെ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സൂര്യ. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നതും പണം സമ്പാദിക്കുന്നതും സമൂഹത്തിന് വേണ്ടിയും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നിറകൈയ്യടികളോടെയാണ് സദസ് വരവേറ്റത്.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. തന്റെ മകന്‍ നൂറു കണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ത്ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്ന് പിതാവ് ശിവകുമാര്‍ അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ പറഞ്ഞിരുന്നു.
മലയാളത്തിലും തമിഴിലുമൊക്കെ ഒരുപാട് ആരാധകരുള്ള താരമാണ് സൂര്യ.തമിഴിൽ ഒട്ടനവധി ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു.അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തികലും താരം ചെയ്യാറുണ്ട്.മലയാളികൾക്കിടയിലെ നിരവധി ആരാധകരുള്ള സൂര്യ പ്രളയ സമയത്ത് സഹായ ഹസ്തവുമായി എത്തിയിരുന്നു.
about tamil actor surya
