Connect with us

കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക.. 1000 വൃക്ഷത്തൈകള്‍ നടണം.. സുശാന്തിന്റെ 50 സ്വപ്‌നങ്ങൾ!

Bollywood

കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക.. 1000 വൃക്ഷത്തൈകള്‍ നടണം.. സുശാന്തിന്റെ 50 സ്വപ്‌നങ്ങൾ!

കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക.. 1000 വൃക്ഷത്തൈകള്‍ നടണം.. സുശാന്തിന്റെ 50 സ്വപ്‌നങ്ങൾ!

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് ഏവരും കേട്ടിരുന്നത്. ഇതിനിടെ സുശാന്തിന്റെ ആഗ്രങ്ങളും സ്വപ്‌നങ്ങളും ചികഞ്ഞ് സോഷ്യല്‍ മീഡിയയും. അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജുകള്‍ മുഴുവന്‍ അരിച്ചുപെറുക്കുകയാണ് ആരാധകര്‍.2019 സെപ്റ്റംബറില്‍ സുശാന്ത് തന്റെ 50 സ്വപ്‌നങ്ങളെ കുറിച്ച്‌ പങ്കുവച്ച ഒരു പോസ്റ്റാണ് പങ്കുവച്ചത്.

തന്റെ ജീവിതകാലത്തില്‍ സഫലമാക്കേണ്ട സ്വപ്നങ്ങളുടെ പട്ടികയാണ് സുശാന്ത് മുമ്ബ് പങ്കുവെച്ചിരുന്നത്. ഈ സ്വപ്നത്തില്‍ കുറച്ച്‌ കാര്യം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടാവാം. ചിലത് അദ്ദേഹം ബാക്കിവെച്ചിട്ടുണ്ടാവും. നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക. നിങ്ങളെ ആ ജീവിതത്തെ കണ്ടെത്തിയാല്‍, അതില്‍ നിറയെ സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ദര്‍ശന്‍ എന്ന ആരാധകന്‍ കുറിച്ചു.

സുശാന്ത് എണ്ണമിട്ട് തന്റെ ജിവിതത്തിലെ 50 അഭിലാഷങ്ങളാണ് എണ്ണമിട്ട് നിരത്തിയത്. ഒരു ചാമ്ബ്യനൊപ്പം പോക്കര്‍ കളിക്കുന്നത്, ആദ്യ പുസ്തകം എഴുതുന്നത്,പൊട്ടിത്തെറിക്കാന്‍ എങ്ങനെ പഠിക്കാം തുടങ്ങിയവയാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി പേപ്പറില്‍ കുറിച്ചിട്ട് അതിന്റെ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. അതേസമയം ഈ പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. വിമാനം പറത്താന്‍ പഠിക്കണം എന്നതാണ് അദ്ദേഹം ആദ്യമായി കുറിച്ച ആഗ്രഹം.

നല്ലൊരു അമ്ബെയ്ത്ത്കാരനാകണമെന്നും ഇടം കൈ കൊണ്ട് ബാറ്റ് ചെയ്യണമെന്നും കൂടാതെ 1000 വൃക്ഷത്തൈകള്‍ നടണം എന്നും ലംബോര്‍ഗിനി കാര്‍ വാങ്ങണമെന്നും കുറിച്ചിരുന്നു. ഒപ്പം 100 കുട്ടികളെ ഐ.എസ്.ആര്‍.ഒ നാസ വര്‍ക് ഷോപ്പിനയക്കുക, യൂറോപ്പിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുക ഒപ്പം സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുക, ഒരു ചാമ്ബ്യനൊപ്പം ചെസ് കളിക്കുക, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സുശാന്തിന്റെ ആഗ്രഹങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. ബോളിവുഡില്‍ ഹിറ്റായ ഈ ചിത്രം നൂറ് കോടി ക്ലബ്ബില്‍ എത്തിയതോടെ മുന്‍നിര താരമായി സുശാന്ത് വളര്‍ന്നിരുന്നു. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

about sushanth

More in Bollywood

Trending

Recent

To Top