Malayalam
80ാം പിറന്നാളിൽ രണ്‍ബീര്‍ നൽകിയ സമ്മാനം.. ഒത്തിരി സന്തോഷിച്ച നിമിഷം സുബലക്ഷ്മി അമ്മ പറയുന്നു!
80ാം പിറന്നാളിൽ രണ്‍ബീര്‍ നൽകിയ സമ്മാനം.. ഒത്തിരി സന്തോഷിച്ച നിമിഷം സുബലക്ഷ്മി അമ്മ പറയുന്നു!
രണ്‍ബീര്‍ കപൂറുമായിട്ടള്ള അഭിനയ നിമിഷത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സുബലക്ഷ്മി അമ്മ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന്‍ ആരാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറയുന്നത്. . സിനിമയുടെ ചിത്രീകരണം മുംബൈയിലായിരുന്നു. ഇതിനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് കൂടെയുള്ളവര്‍ പറയുന്നഋഷി കപൂറിന്റെ മകനാണ്,വലിയ താരമാണെന്നൊക്കെ. ഞാന്‍ ചോദിച്ചു. ഫ്ലൈറ്റില്‍ കയറുമ്ബോഴാണോ ഇതൊക്കെ പറയുന്നതെന്ന്.
രണ്‍ബീര്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്ക് എത്തുന്നത്. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്ന് പറഞ്ഞു സംവിധായകന്‍ എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കി എന്റെ കാല്‍തൊട്ട് നമസ്കരിച്ചു. പിന്നീട് എന്‍റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു അവന്‍ അയച്ചു തന്നു”. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബലക്ഷ്മി അമ്മ പറയുന്നു..
രണ്‍ബീറിനോടൊപ്പം ഒരു പരസ്യം ചെയ്യുന്നതിനായിട്ടായിരുന്നു അന്ന് മുംബൈയില്‍ എത്തിയത്. ഇത് നടിയുടെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഈ പരസ്യം കണ്ടിട്ടാണ് സുബ്ബലക്ഷ്മി അമ്മയെ സുശാന്തന്റെ ചിത്രമായ ദില്‍ ബെച്ചാരയിലേയ്ക്ക് വിളിക്കുന്നത്രേ. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ മൂന്ന് ബോളിവുഡ് ചിത്രങ്ങളില്‍ സുബലക്ഷ്മി അമ്മ അഭിനയിച്ചിട്ടുണ്ട് . ദില്‍ ബെച്ചാരെയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം. ഇതിലെ സുശാന്തിന്റെ നാനി കഥാാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുകയും ചെയ്തിരുന്നു.
ABOUT SUBALEKSHMI AMMA