Social Media
പേളി പറഞ്ഞതുപോലെ ചെയിതിട്ടുണ്ട്!ഇതിൽ അത് കാണാം;പൊളിച്ചില്ലേ മുത്തേ എന്ന് ശ്രീനിഷ്!
പേളി പറഞ്ഞതുപോലെ ചെയിതിട്ടുണ്ട്!ഇതിൽ അത് കാണാം;പൊളിച്ചില്ലേ മുത്തേ എന്ന് ശ്രീനിഷ്!
മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും.വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളെല്ലാം വൈറലാകുന്നത്.തിരക്കുകൾക്കിടയിലും പ്രേക്ഷകർക്കായി ഇവർ വിശേഷങ്ങൾ പങ്കുവെച്ചെത്താറുമുണ്ട്.ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രിനിഷ് അരവിന്ദിൻറെ ഡാൻസ് ആണ് വൈറലാകുന്നത് ഒപ്പം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും.
പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി നായകനിലൂടെ മുന്നേറിയ സീരിയലായിരുന്നു പ്രണയം. ശരണ്‍ ജി മേനോനെന്ന കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അമ്മുവിന്റെ അമ്മ എന്ന സീരിയലുമായാണ് പിന്നീട് ശ്രിനിഷ് എത്തിയത്. ഈ സീരിയലില്‍ അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ബിഗ് ബോസില്‍ മത്സരിക്കാനെത്തിയത്.
ബിഗ് ബോസില്‍ പങ്കെടുത്തതോടെ ശ്രിനിഷിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. അടുത്ത സുഹൃത്തായി മാറിയ പേളി മാണിയുമായി പ്രണയത്തിലാവുകയായിരുന്നു താരം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവാണ് ശ്രിനിഷും പേളിയും. ബോളിവുഡ് ചിത്രവുമായാണ് പേളി മാണി എത്തുന്നത്. സത്യയെന്ന പെണ്‍കുട്ടിയുമായാണ് ശ്രിനിഷ് ഇപ്പോള്‍ ടെലിവിഷനിലേക്ക് തിരിച്ചെത്തിയത്. സീ കേരളം ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്.
സീ കേരളം ചാനലിന്‍രെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശ്രിനിഷിന്‍രെ ഡാന്‍സും ഇത്തവണത്തെ പരിപാടിയിലുണ്ടായിരുന്നു. ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല്‍ എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു. അത് ഇതില്‍ കാണാനാവും. ഇങ്ങനെ കുറിച്ചതിന് പിന്നാലെയായാണ് ശ്രിനിഷ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. മൈ റോക്ക്‌സറ്റാര്‍ ബേബി,സ്‌നേഹമെന്നുള്ള കമന്റുമായാണ് ശ്രിനിഷ് എത്തിയത്. പൊളിച്ചില്ലേ മുത്തേയെന്നായിരുന്നു ശ്രിനിഷിന്റെ ചോദ്യം. വീഡിയോ കാണാം.
about srinish aravind