Connect with us

സിനിമയും,പ്രണയവും,വിവാദ വിവാഹവും ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?എല്ലാം ഈ പുസ്തകം പറയും!

Bollywood

സിനിമയും,പ്രണയവും,വിവാദ വിവാഹവും ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?എല്ലാം ഈ പുസ്തകം പറയും!

സിനിമയും,പ്രണയവും,വിവാദ വിവാഹവും ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?എല്ലാം ഈ പുസ്തകം പറയും!

ഇന്ത്യൻ സിനിമയിൽ മറ്റാരാലും പകരം വയ്ക്കാനില്ലാത്ത താരസുന്ദരിയാണ് നടി ശ്രീദേവി കൂടാതെ പൊതു വേദികളിൽ വലിയ താരസാന്നിധ്യമായിരുന്നു ശ്രീദേവി. ചമയങ്ങളില്ലാത്ത ലോകത്ത് നിന്ന് താരം യാത്രയായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും കുടുംബത്തിനോ,സഹപ്രവർത്തകർക്കോ ആരാധകർക്കോ, താരത്തിന്റെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.

താരത്തിന്റെ വിയോഗം ഏവരും ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണെത്തിയിരിക്കുന്നത്.ശ്രീദവിയുടെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തെത്തുകയാണ് പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് കരൺ ജോഹറാണ്. “ശ്രീദേവി-ദി എറ്റേണൽ സ്ക്രീൻ” എന്ന പേരിലെത്താനിരിക്കുന്ന പുസ്‌തകം രചിച്ചിരിക്കുന്നത് തിരക്കഥകൃത്ത് സത്യാഥ് നായക്കാണ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകർ.

പുസ്തകത്തെ കുറിച്ച് കരൺ ജോഹർ ട്വീറ്ററിൽ പോസ്റ്റ് ചെയിത കുറിപ്പിങ്ങനെ ആയിരുന്നു. എന്റെ എല്ലാക്കാലത്തേയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്തേയ്ക് മറ്റാരേയും പകരം വയ്ക്കാൻ സാധിക്കുകയില്ല. അതിശയമായ അവരുടെ സിനിമ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് ഈ പുസ്തകത്തിൽ പറയുന്നത്- താരം ട്വിറ്ററിൽ കുറിച്ചു.

അതുപോലെ ഈ പുസ്തകം എഴുതാനുളള കാരണത്തെ കുറച്ച് തിരക്കഥകൃത്ത് സത്യാർഥും മനസ് തുറന്നിട്ടുണ്ട്. താൻ ശ്രീദേവിയുടെ വലിയ ആരാധകനാണ്. അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ പുസ്തകത്തെ കാണുന്നതെന്നും. ശ്രീദേവിയുടെ സഹപ്രവർത്തകരോട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലതാരമായി സിനിമയിൽ എത്തി ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി വളർന്ന യാത്രയാണ് പുസ്തകത്തിൽ പ്രതിബാധിക്കുന്നതെന്ന് സത്യാർഥ് പറഞ്ഞു ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിന്റെ അനുവാദത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്ന് – സത്യാർഥ് പറഞ്ഞു.

about sridevi

More in Bollywood

Trending

Recent

To Top